Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Farmers

Alappuzha

നെൽക​ര്‍​ഷ​ക​ര്‍ സ​പ്ലൈ​കോ​യെ കൈ​വി​ടു​ന്നു

​പത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ സ​പ്ലൈ​കോ​യെ കൈ​വി​ടു​ന്നു. ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് ഇ​നി സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് ക​ര്‍​ഷ​ക​രു​ടെ തീ​രു​മാ​നം. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത് 2163 ക​ര്‍​ഷ​ക​രാ​ണ്. അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ല്‍​നി​ന്നാ​യി 10,034 ട​ണ്‍​നെ​ല്ലാ​ണ് ഇ​ത്ത​വ​ണ സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍​നി​ന്നു മാ​ത്രം 7224 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു. 1649 ക​ര്‍​ഷ​ക​രാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 267 ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 1536 ട​ണ്‍ നെ​ല്ലും 180 ക​ര്‍​ഷ​ക​രു​ള്ള അ​ടൂ​രി​ല്‍ 943 ട​ണ്‍ നെ​ല്ലും മ​ല്ല​പ്പ​ള്ളി​യി​ല്‍ 35 ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 249 ട​ണ്ണും സം​ഭ​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​ര​ണ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് ക​ര്‍​ഷ​ക​ര്‍ കോ​ന്നി താ​ലൂ​ക്കി​ലാ​ണ് 32 ക​ര്‍​ഷ​ക​രാ​ണ് കോ​ന്നി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​വ​രി​ല്‍​നി​ന്ന് 82 ട​ണ്‍​നെ​ല്ല് മാ​ത്ര​മാ​ണ് സം​ഭ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​യു​ള്ള അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ മേ​യി​ല്‍ കൊ​യ്ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

ജി​ല്ല​യി​ലെ മു​ണ്ട​ക​ന്‍ കൃ​ഷി വി​ള​വെ​ടു​പ്പ് ജു​ണോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ജി​ല്ല​യി​ലാ​കെ 2390 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു​നി​ന്നു മാ​ത്ര​മാ​ണ് സ​പ്ലൈ​കോ​യ്ക്ക് നെ​ല്ല് സം​ഭ​രി​ക്കാ​നാ​യ​ത്. എ​ന്നാ​ല്‍, 4000 ഹെ​ക്ട​റി​ല്‍ അ​ധി​കം സ്ഥ​ല​ത്തു നെ​ല്‍​കൃ​ഷി ന​ട​ത്തി​യ​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​വ​ശേ​ഷി​ച്ച ക​ര്‍​ഷ​ക​ര്‍ സ്വ​കാ​ര്യ മി​ല്ലു​കാ​ര്‍​ക്ക് നെല്ല് നേ​രി​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടു​ക​യി​ല്ല. സ​പ്ലൈ​കോ വ​ഴി നെ​ല്ല് സം​ഭ​രി​ക്കു​മ്പോ​ള്‍ സം​ഭ​ര​ണ വി​ല കി​ട്ടാ​ന്‍ മാ​സ​ങ്ങ​ളോ​ളം വേ​ണ്ടി വ​രു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​തി​നാ​ല്‍ പ​ല ക​ര്‍​ഷ​ക​രും നേ​രി​ട്ട് നെ​ല്ല് വി​ല്‍​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സ​പ്ലൈ​കോ വ​ഴി​നെ​ല്ല് ന​ല്‍​കി​യ വ​ക​യി​ല്‍ 30 കോ​ടി രൂ​പ​യി​ല​ധി​കം ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​സീ​സ​ണി​ല്‍ മാ​ത്രം സം​ഭ​ര​ണ വി​ല​യാ​യി കി​ട്ടാ​നു​ണ്ട്. ഇ​തു​മൂ​ലം വാ​യ്പ എ​ടു​ത്തും സ്വ​ര്‍​ണം പ​ണ​യ​പ്പെ​ടു​ത്തി​യും കൃ​ഷി ഇ​റ​ക്കി​യ​വ​ര്‍ കൂ​ടു​ത​ല്‍ ക​ട​ക്ക​ണി​യി​ലാ​കു​ക​യാ​ണ്.

ത​ന്നെ​യു​മ​ല്ല അ​പ്പ​ര്‍​കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ധാ​ന സം​ഭ​ര​ണ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും സ​പ്ലൈ​കോ ഒ​ഴി​വാ​ക്കു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍​ക്ക് പ​രാ​തി​യു​ണ്ട്.

Latest News

Corehub Up