Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Seedling

Kollam

ഉ​മ​യ​ന​ല്ലൂ​രി​ല്‍ 165 ഏ​ക്ക​റി​ല്‍ ഞാ​റു​ന​ടീ​ല്‍ ഉ​ത്സ​വം

കൊ​ട്ടി​യം: കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് കൊ​ല്ല​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ ഉ​മ​യ​ന​ല്ലൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഞാ​റു​ന​ടീ​ല്‍ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​യ്യ​നാ​ട് കൃ​ഷി​ഭ​വ​ന്‍, ഉ​മ​യ​ന​ല്ലൂ​ര്‍ പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 165 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന കൃ​ഷി​യി​റ​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ.വി​ഷ്ണു മോ​ഹ​ന്‍ എംഎ​ല്‍എ​ നി​ര്‍​വ​ഹി​ച്ചു.

മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​രി​ശു​ര​ഹി​ത കാ​ര്‍​ഷി​ക സം​സ്‌​കാ​രം വീ​ണ്ടെ​ടു​ക്കാ​നും നെ​ല്‍​ക്കൃ​ഷി കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കാ​നും ഇ​ത്ത​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ള്‍ മാ​തൃ​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ലോ​റ​ന്‍​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഡി.​വി. ഷി​ബു, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ചു വി​ജ​യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, അ​മീ​ര്‍​ഖാ​ന്‍ എ​സ്, ഉ​മ​യ​ന​ല്ലൂ​ര്‍ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര ബാ​ബു, സെ​ക്ര​ട്ട​റി സു​നീ​ര്‍ വൈ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ര​വീ​ന്ദ്ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക​രും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍ ഞാ​റു​ന​ടീ​ല്‍ മ​ഹോ​ത്സ​വ​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​ക​ളാ​യി.

 

Latest News

Corehub Up