ഉമയനല്ലൂര്‍ പാടശേഖരത്തില്‍ നടന്ന ഞാറുനടീല്‍ മഹോത്സവത്തിൽ നിന്നും.
കൊട്ടിയം: കാര്‍ഷിക സമൃദ്ധിയുടെയും കൂട്ടായ്മയുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കൊല്ലത്തിന്റെ നെല്ലറയായ ഉമയനല്ലൂര്‍ പാടശേഖരത്തില്‍ ഞാറുനടീല്‍ മഹോത്സവം സംഘടിപ്പിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത്, മയ്യനാട് കൃഷിഭവന്, ഉമയനല്ലൂര്‍ പാടശേഖര സമിതി എന്നിവരുടെ നേതൃത്വത്തില്‍ 165 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നടക്കുന്ന കൃഷിയിറക്കലിന്റെ ഉദ്ഘാടനം അഡ്വ.വിഷ്ണു മോഹന്‍ എംഎല്‍എ നിര്‍വഹിച്ചു.
മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. തരിശുരഹിത കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാനും നെല്‍ക്കൃഷി കൂടുതല്‍ വിപുലമാക്കാനും ഇത്തരം ജനകീയ കൂട്ടായ്മകള്‍ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ലോറന്‍സ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡി.വി. ഷിബു, കൃഷി ഓഫീസര്‍ അഞ്ചു വിജയന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. സന്തോഷ് കുമാര്‍, അമീര്ഖാന് എസ്, ഉമയനല്ലൂര്‍ പാടശേഖര സമിതി പ്രസിഡന്റ് ശശീന്ദ്ര ബാബു, സെക്രട്ടറി സുനീര്‍ വൈ, വൈസ് പ്രസിഡന്റ് എം. രവീന്ദ്രന് പിള്ള എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളും കര്‍ഷകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ഞാറുനടീല്‍ മഹോത്സവത്തില്‍ ആവേശത്തോടെ പങ്കാളികളായി.
Tags : Paddy seedling NattuVishasham DistrictNews