x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​എ​ന്‍ (ഇ​പി​വി) ക​ള​രി വീ​ണ്ടും ലോ​ക​ശ്ര​ദ്ധ​യി​ല്‍

വെബ്ഡെസ്ക്
Published: September 7, 2026 01:27 AM IST | Updated: September 7, 2026 01:27 AM IST

സ്ലോ​വേ​നി​യ​ന്‍ എം​ബ​സി​യി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സഡ​ര്‍ അ​മി​ത് നാ​ര​ന്‍​ഗി​നൊ​പ്പം ക​ടു​ത്തു​രു​ത്തി സി​വി​എ​ന്‍ (ഇ​പി​വി) ക​ള​രി​യി​ലെ ഡോ. ​ഷാ​ജി വാ​സു​ദേ​വ​ന്‍ ഗു​രു​ക്ക​ളും മ​ക​ന്‍ സൂ​ര്യ​ദേ​വ കി

ക​ടു​ത്തു​രു​ത്തി: വീ​ണ്ടും ലോ​ക​ശ്ര​ദ്ധ​യി​ല്‍ ക​ടു​ത്തു​രു​ത്തി സി​വി​എ​ന്‍ (ഇ​പി​വി) ക​ള​രി. യൂ​റോ​പ്പി​ലെ സ്ലോ​വേ​നി​യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ചേ​ര്‍​ന്ന് സ്ലോ​വേ​നി​യ​യി​ലെ കാ​യ എ​ന്ന യോ​ഗ വി​ദ്യാ​ല​യം ന​ട​ത്തി​യ സെ​മി​നാ​റു​ക​ളി​ല്‍ ക​ള​രി​യി​ലെ ഇ​പ്പോഴത്തെ ഗു​രു​ക്ക​ള്‍ ഡോ.​ ഷാ​ജി വാ​സു​ദേ​വ​ന്‍ ഗു​രു​ക്ക​ളും മ​ക​ന്‍ സൂ​ര്യ​ദേ​വ കി​ര​ണും പ​ങ്കെ​ടു​ത്തു.

ക​ള​രി​പ്പ​യ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. സ്ലോ​വേ​നി​യ​ന്‍ പൗ​ര​ന്മാ​രു​മാ​യി ചേ​ര്‍​ന്ന് ക​ള​രി​പ്പ​യ​റ്റ്, യോ​ഗ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി. ഓ​ണ്‍​ലൈ​നാ​യി സ്ലോ​വേ​നി​യ​യി​ലെ പൗ​ര​ന്മാ​ര്‍​ക്ക് ക​ള​രി​യി​ലൂ​ടെ ക്ലാ​സ് ന​ട​ത്തി​യി​രു​ന്നു. സെ​മി​നാ​റു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സഡ​ര്‍ അ​മി​ത് നാ​ര​ന്‍​ഗ് വി​വി​ധ സെ​ക്‌ഷനു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ക​ള​രിപ്പയ​റ്റി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തു​വ​ച്ച് അം​ബാ​സി​ഡ​ര്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു. ഓ​ഗ​സ്റ്റ് നാ​ല് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ ഡോ. ​ഷാ​ജി വാ​സു​ദേ​വ​ന്‍ ഗു​രു​ക്ക​ളും, മ​ക​ന്‍ സൂ​ര്യ​ദേ​വ കി​ര​ണും ചേ​ര്‍​ന്ന് സ്ലോ​വേനി​യ, ഇ​റ്റ​ലി (മി​ലാ​ന്‍), സൂ​റി​ച്ച് (സ്വി​റ്റ്സർല​ന്‍​ഡ്) എ​ന്നി​വ​ിട​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. 1959-ല്‍ ​സ്ഥാ​പി​ച്ച ക​ടു​ത്തു​രു​ത്തി സി​വി​എ​ന്‍ ക​ള​രി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ഗു​രു​ക്ക​ളും പ​ല ത​വ​ണ യൂ​റോ​പ്പി​ല്‍ പോ​യി പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തി ക​ള​രി​യെ വി​ദേ​ശ​ത്തു പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ ക​ടു​ത്തു​രു​ത്തി സി​വി​എ​ന്‍ ക​ള​രി കാ​യാ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് നേ​രി​ട്ട് ത​ന്നെ സ്ലോ​വേ​നി​യ​യി​ല്‍ ഒ​രു ക​ള​രി വി​ദ്യാ​ല​യം തു​ട​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു. ബി​ബി​സി ലോ​ക​ത്തു​ള്ള ഒ​മ്പ​ത് ആ​യോ​ധ​ന ക​ല​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​ത് ക​ള​രി​പ്പ​യ​റ്റി​നെ​യാ​യി​രു​ന്നു. ഇ​തി​ല്‍ ക​ള​രി​പ്പ​യ​റ്റ് മേ​ഖ​ല​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലെ ക​ടു​ത്തു​രു​ത്തി ക​ള​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. 1983-ല്‍ ​ക​ള​രി​പ്പ​യ​റ്റ് ഷൂ​ട്ട് ചെ​യ്യാ​നാ​യി ബി​ബി​സി സം​ഘം 10 ദി​വ​സം ക​ടു​ത്തു​രു​ത്തി​യി​ല്‍ ത​ങ്ങി​യി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് ക​ടു​ത്തു​രു​ത്തി​യും സി​വി​എ​ന്‍ ക​ള​രി​യും ലോ​ക ആ​യോ​ധ​നാ ഭൂ​പ​ട​ത്തി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന​ത്.

Tags : nattu vishesham CVN (EPV) Kalari Back in the global

Recent News

Corehub Up