ബുക്ക്ലെറ്റ് പ്രകാശനം ഫാ. ബേസില്‍ കരനിലത്ത് നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: സര്‍വമത തീര്‍ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. വികാരി ഫാ. ബേസില്‍ കരനിലത്ത് പ്രകാശന കര്‍മം നിര്‍വഹിച്ചു.
ദേവാലയ ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.ടി. റെജി തുടങ്ങിയവര്‍ നേതൃത്വം നല്കി. 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പെരുന്നാള്‍.