പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 30-ാമത് റവന്യു ജില്ലാ പിപിടിടിഐ, ടിടിഐ കലോത്സവം ഇന്ന് ഡയറ്റില്‍ നടക്കും.
126 അധ്യാപക വിദ്യാര്‍ഥികളും 76 അധ്യാപകരുമടക്കം 202 പേര് കലോത്സവത്തില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.എ. ശശീന്ദ്രവ്യാസ്, കെ.എം. സെബാസ്റ്റ്യന്‍, എ.ബി. നിസ്തുല, കെ.കെ. സൗമ്യ എന്നിവര്‍ അറിയിച്ചു. അധ്യാപകരുടെയും അധ്യാപക വിദ്യാര്‍ഥികളുടെയും കലാസാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗാത്മകതയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുമാണ് കലോത്സവം.
ഡിഎല്‍എഡ് വിദ്യാര്‍ഥികള്‍ക്ക് മോണോ ആക്ട്, മലയാളം പദ്യം ചൊല്ലല്‍, പ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം. അധ്യാപകര്‍ക്ക് കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ ഇനങ്ങളില്‍ മത്സരം ഉണ്ടാകും. എടക്കല്‍, ബ്രഹ്മഗിരി, ചെമ്പ്ര, ബാണാസുര എന്നിങ്ങനെ പേരിട്ട നാല് വേദികളിലാണ് മത്സരങ്ങള്‍.
രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. 9.15ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തും. 9.30ന് മത്സരങ്ങള്‍ തുടങ്ങും. 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
നഗരസഭാ കലാകായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമ്മാനവിതരണം നിര്‍വഹിക്കും.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍ സ്വാഗതം പറയും. ഓഫ്സ്റ്റേജ് മത്സരങ്ങള്‍ ഓഗസ്റ്റ് 18ന് പൂര്‍ത്തിയായി. ഇതില്‍ 35 പേര് പങ്കെടുത്തു. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ 17ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ ജില്ലയെ പ്രതിനിധാനം ചെയ്യും.