കാപ്പിത്തൈ വിതരണം സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ കാപ്പിത്തൈ വിതരണം നടത്തി. ഗുണമേന്മയുള്ള 1500 ഓളം തൈകളാണ് വിതരണം നടത്തിയത്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവന്, സണ്ണി ജോസഫ്, ബൈജു നമ്പിക്കൊല്ലി, പി.എ. മുഹമ്മദ്, എം.എ. ചാക്കോ, സാമ്പവന്, പാക്കം ബാബു എന്നിവര്‍ പ്രസംഗിച്ചു.