x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 7, 2026 01:56 AM IST | Updated: September 7, 2026 01:56 AM IST

വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഠ​ത്തി​ൽ ചി​ന്ന​മ്മ ടീ​ച്ച​റെ ആ​ദ​രി​ച്ച​പ്പോ​ൾ.

പേ​രാ​മ്പ്ര: പാ​ട്ടും പ​റ​ച്ചി​ലും എ​ഴു​ത്തും ഭാ​വാ​ഭി​ന​യ​വു​മാ​യി ക​ലാ വി​രു​ന്നൊ​രു​ക്കി പേ​രാ​മ്പ്ര​യി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി, ഹെ​ഡ് മാ​സ്റ്റേ​ഴ്‌​സ് ഫോ​റം, ബി​ആ​ർ​ഡി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്, ഉ​പ​ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, വി​ദ്യാ​രം​ഗം സ്‌​കൂ​ൾ കോ​ഡി​നേ​റ്റ​ർ​മാ​ർ, ബി​ആ​ർ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​ഇ​സ്മാ​യി​ൽ മ​രു​തേ​രി ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​രാ​ധ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ല കോ​ഡി​നേ​റ്റ​ർ വി.​എം. അ​ഷ​റ​ഫ്, ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് ഫോ​റം ക​ൺ​വീ​ന​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, വി​ദ്യാ​രം​ഗം ജി​ല്ലാ പ്ര​തി​നി​ധി ബി.​ബി. ബി​നീ​ഷ്, പി.​എം. ശ്രീ​ജി​ത്ത്, ഇ. ​ഷാ​ഹി, ജി​തേ​ഷ് പു​ല​രി, പി. ​ര​വീ​ന്ദ്ര​ൻ, റ​ഷീ​ദ് പാ​ണ്ടി​ക്കോ​ട്, ജി.​കെ.​ആ​ർ. അ​നീ​ഷ്‌, സി. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ത്താ​ളി: കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ത​ണ്ടോ​റ ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൗ​ട്ട്, ഗൈ​ഡ്, ജെ​ആ​ർ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ "ഗു​രു സ്പ​ർ​ശം 2026' ച​ട​ങ്ങി​ൽ മു​ൻ അ​ധ്യാ​പ​ക​രാ​യ പി. ​ശ്രീ​ധ​ര​ൻ, കെ. ​സു​ജീ​വ​ൻ, ഗീ​ത, സു​ജാ​ത, ഇ​ബ്രാ​ഹിം കൂ​ത്താ​ളി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എം​ബി​ബി​എ​സ് അ​ഡ്മി​ഷ​ൻ നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി പി.​ബി. അ​ർ​ഷി​ൻ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. വാ​ർ​ഡ് അം​ഗം എ.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​യ് ശ്രീ​വി​ലാ​വാ​സ്, അ​ബ്ദു​ൽ അ​സീ​സ്, ഇ.​സി. ബി​ജി​ല, പി. ​ലി​ജി, കെ. ​കാ​ർ​ത്തി​ക്, വി.​പി. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​ർ നാ​രാ​യ​ണ വി​ലാ​സം എ​യു​പി സ്കൂ​ൾ സ്റ്റാ​ഫ് കൗ​ൺ​സി​ൽ മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ സി.​പി. പ്രേ​മ​നെ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. ഇ.​കെ. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ഇ. ​സി​ന്ധു ഉ​പ​ഹാ​രം ന​ൽ​കി. എ​ൻ. രാ​ജേ​ഷ്, എം. ​ശ​ക്തി​മ, വി. ​കെ. ഷാ​ഹി​ദ, സ്മി​ത ക​ണ്ണ​ങ്കോ​ട്ട്, പി.​കെ. ലി​ജി, എ​സ്.​ആ​ർ. അ​ന​ന്ദു, മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ സി.​പി. പ്രേ​മ​ൻ, രാ​ജ​ല​ക്ഷ്മി, അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ര​ഞ്ചാ​ട്ടി: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ര​ഞ്ചാ​ട്ടി വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഠ​ത്തി​ൽ ചി​ന്ന​മ്മ ടീ​ച്ച​റെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ഫാ. ​ജോ​ൺ​സ​ൻ പ​ന്ത​പ്പ​ള്ളി​ൽ ടീ​ച്ച​റെ പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​ധ്യാ​പ​ന​രം​ഗ​ത്ത് ന​ൽ​കി​യ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

 അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി അ​നു​പാ​തം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണമെന്ന്

കോ​ഴി​ക്കോ​ട് : അ​ധ്യാ​പ​ക​രു​ടെ ജോ​ലി സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്കൂ​ൾ ടീ​ചേ​ഴ്‌​സ് ഫ്ര​ണ്ട് (കെ​എ​സ്ടി​എ​ഫ്) ഉ​ത്ത​ര​മേ​ഖ​ല നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.​ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ട​യ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ അം​ഗീ​കാ​രം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണ​മെ​ന്നും ഡി​എ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​രെ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​ർ​ജ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു കെ ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

 

Tags : Teachers' Day NattuVishasham DistrictNews

Recent News

Corehub Up