x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തിലോ​ല മേ​ഖ​ലാ പ്ര​ശ്‌​നം; പ്ര​തി​ഷേ​ധ​വുമായി എ​കെ​സി​സി

വെബ് ഡെസ്ക്
Published: September 7, 2026 01:30 AM IST | Updated: September 7, 2026 01:30 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ​മാ​യ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ന​ട​പ​ടി പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ആ​യി​രം ഇ​മെ​യി​ലു​ക​ള്‍ അ​യ​യ്ക്കും. ഇ​തി​നാ​യി നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

ജ​ന​ങ്ങ​ളു​ടെ വോ​ട്ട് വാ​ങ്ങി അ​ധി​കാ​ര​ത്തി​ലേ​റി​യ മ​ന്ത്രി​സ​ഭ ജ​ന​ങ്ങ​ളോ​ട് ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ വെ​ല്ലു​വി​ളി​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മേ​ഖ​ലാ​സ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

പൂ​ര്‍​വി​ക​രു​ടെ കാ​ലം മു​ത​ല്‍ അ​നു​ഭ​വി​ച്ചുപോ​രു​ന്ന സ്വ​ത്തി​നും കൃ​ഷി വി​ള​ക​ള്‍​ക്കും പാ​ര്‍​പ്പി​ട​ങ്ങ​ള്‍​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ക​ര​ട് വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ച്ച് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ യൂ​ണി​റ്റു​ക​ള്‍ മേ​ഖ​ലാ​സ​മി​തി സ​ന്ദ​ര്‍​ശി​ക്കു​ക​യും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യും. സം​സ്ഥാ​ന സ​ര്‍​ക്കാ​റും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും പ്ര​ശ്‌​ന​ത്തി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. 24ന് ​മു​ന്‍​പ് ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ന​ട​പ​ടി ക​ടു​പ്പി​ക്കു​ക​യാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.

ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, കേ​ര​ള എ​സ്റ്റേ​റ്റ്, അ​മ​ര​മ്പ​ലം, ക​രു​ളാ​യി, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പോ​ത്തു​ക​ല്‍, കു​റു​മ്പ​ല​ങ്ങോ​ട്, അ​ക​മ്പാ​ടം വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം യ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ 11 വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കും. മേ​ഖ​ലാ​സ​മി​തി യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്‌ട​ര്‍ ഫാ​.‍ ടോ​മി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്് ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി​ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി, ട്ര​ഷ​റ​ര്‍ ഇ​മ്മാ​നു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മ​ല​യോ​ര ജ​ന​ത ആ​ശ​ങ്ക​യി​ല്‍; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യം

മ​ല​പ്പു​റം: ജി​ല്ല​യി​ലെ മ​ല​യോ​രമേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 11 വി​ല്ലേ​ജു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജൂ​ലൈ 27ന് ​ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടെ ആ​യി​രക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക.

വ​ന്യ​മൃ​ഗശ​ല്യം മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ കു​ടി​യേ​റ്റ മേ​ഖ​ലയ്​ക്ക് ഇ​രു​ട്ട​ടി​യാ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​​ന്‍റെ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം.

24ന് ​മു​ന്‍​പ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍, തി​രു​ത്ത​ലു​ക​ള്‍ എ​ന്നി​വ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നു ന​ല്‍​കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം.

ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ണ് ഈ 11 ​വി​ല്ലേ​ജു​ക​ള്‍ വ​രു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യ എ.​പി.​അ​നി​ല്‍​കു​മാ​ര്‍, പി.​കെ. ബ​ഷീ​ര്‍, എം​എ​ല്‍​എമാ​രാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. വി.​എ​സ്. ജോ​യ്, ടി.​പി.​ അ​ഷ​റ​ഫ​ലി എ​ന്നി​വ​രും എംപി​മാ​രാ​യ പി.​വി.​അ​ബ്ദു​ള്‍ വ​ഹാ​ബ്, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വ​യ​നാ​ട് ജി​ല്ല​യി​ല്‍ 13 വി​ല്ലേ​ജു​ക​ളും ഇ​എ​സ്എ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​എ​സ്എ പ​രി​ധി​യി​ല്‍​പ്പെ​ട്ട വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണം. മ​ല​പ്പു​റ​ത്തി​​ന്‍റെ മ​ല​യോ​രമേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ന​മേ​ഖ​ല​ക​ള്‍, ജ​ന​വാ​സമേ​ഖ​ല​ക​ള്‍ എ​ന്ന് ര​ണ്ടാ​യി തി​രി​ച്ച് ഭൂ​പ​ട​ങ്ങ​ള്‍ തയാ​റാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് അ​യ​ച്ച് ന​ല്‍​ക​ണം. ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കുമേ​ല്‍ ക​ര്‍​ശ​നനി​യ​ന്ത്ര​ണം വ​രും.

ടൂ​റി​സം മേ​ഖ​ല​യു​ടെ തു​ട​ര്‍പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തി​രി​ച്ച​ടി​യാ​കും. ഭൂ​മി​യു​ടെ വി​ല്‍​പ​ന​യും കൈ​മാ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​കും.

Tags : Eco-sensitive zone NattuVishasham DistrictNews

Recent News

Corehub Up