കെഎസ്ഇബി ഗേറ്റ് സ്ഥാപിച്ച് അടച്ച വഴി തുറന്നു കൊടുത്തപ്പോൾ.
തിരുവമ്പാടി: പുന്നക്കൽ ഉറുമിയിൽ കെഎസ്ഇബി ഗേറ്റ് സ്ഥാപിച്ച് അടച്ച വഴി പൊതുജന പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു.
39 വർഷമായി പ്രദേശവാസികൾ ഉപയോഗിച്ചുവരുന്ന സഞ്ചാരപാതയാണ് രണ്ട് വർഷം മുന്പ് കെഎസ്ഇബി അടച്ചത്. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധം ജനനപ്രതിനിധികളെ അറിയിക്കുകയും തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പാത സഞ്ചാരയോഗ്യമാക്കാൻ നിർദേശിക്കുകയുമായിരുന്നു. കെഎസ്ഇബി ഡയറക്ടർ രാജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അടച്ച ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Road NattuVishasham DistrictNews