വാണിമേൽ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തുടങ്ങിയപ്പോൾ.
നാദാപുരം: വാണിൽമേൽ പഞ്ചായത്ത് ആവിഷ്കരിച്ച "മിഷൻ ഷാർപ്പ്' പദ്ധതിയുടെ ഭാഗമായി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ആരംഭിച്ചു. ആദ്യദിനം കുന്നുകുളം, കൊമ്മിയോട് വെള്ളിയോട് പ്രദേശങ്ങളിലാണ് പന്നികളെ വെടിവച്ചു കൊന്നത്.
കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പത്തോളം എം പാനൽ ഷൂട്ടർമാരാണ് സംഘത്തിലുള്ളത്. കാട്ടുപന്നികളുടെ സാന്നിധ്യം തിരിച്ചറിയാൻ പരിശീലനം ലഭിച്ച നാല് വേട്ട നായ്ക്കളും ഇവരോടൊപ്പമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രാജീവൻ, രാജു അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, പഞ്ചായത്ത് അംഗങ്ങളായ അമയാ ശങ്കർ, ടി.കെ. വിജീഷ് എന്നിവർ നേതൃത്വം നൽകി.
അടുത്ത ദിവസങ്ങളിൽ പന്നി ശല്യം രൂക്ഷമായ പഞ്ചായത്തിലെ മറ്റു വാർഡുകളിൽ വേട്ട നടത്തും.