മേലാറ്റൂര്‍: മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാട്ടുപന്നി വേട്ടയ്ക്ക് തുടക്കം.
കാട്ടുപന്നികളുടെ ആക്രമണവും കൃഷിനാശവും മൂലം ദുരിതത്തിലായ കര്‍ഷകരുടെയും നാട്ടുകാരുടെയും പരാതികളെ തുടര്‍ന്നാണ് നടപടി. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നികള്‍ ഉയര്‍ത്തുന്ന ഭീഷണി പരിഹരിക്കാനാണ് വേട്ട നടത്തിയത്. എടയാറ്റൂര്‍ മേഖലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.