Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parthiban

തൃ​ഷ വീ​ട്ടി​ലി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് പാ​ർ​ഥി​പ​ൻ, ത​രം​താ​ണ പ​രാ​മ​ർ​ശ​മെ​ന്ന് ന​ടി; വാ​ക്പോ​ര് മു​റു​കു​ന്നു  

ന​ടി തൃ​ഷ​യും ന​ട​ൻ പാ​ർ​ഥി​പ​നും ത​മ്മി​ലു​ള്ള വാ​ക്പോ​ര് രൂ​ക്ഷ​മാ​കു​ക​യാ​ണ്. വി​ജ​യ്‌​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ളെ ന​ടി തൃ​ഷ​യി​ലേ​യ്ക്കെ​ത്തി​ച്ച പാ​ർ​ഥി​പ​ന്‍റെ വാ​ക്കു​ക​ളാ​ണ് ന​ടി​യെ ചൊ​ടി​പ്പി​ച്ച​ത്.

പാ​ർ​ഥി​പ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ തൃ​ഷ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. ‘പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലെ തൃ​ഷ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചാ​ണ് തൃ​ഷ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു പാ​ർ​ഥി​പ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ പേ​ര് മ​നഃ​പൂ​ർ​വം വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തി​നെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്. 

"ഒ​രു വ്യ​ക്തി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് വ​ഴി അ​വ​സാ​ന നി​മി​ഷ​മാ​ണ് എ​ന്‍റെ പേ​രും ചി​ത്ര​വും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സം​ഘാ​ട​ക​ർ എ​ന്നെ അ​റി​യി​ച്ച​ത്. ഒ​രു മൈ​ക്രോ​ഫോ​ൺ കൈ​യി​ലു​ണ്ടെ​ന്ന് ക​രു​തി ഒ​രു ക​മ​ന്‍റ് ബു​ദ്ധി​പ​ര​മാ​യോ ത​മാ​ശ​യാ​യോ മാ​റു​ന്നി​ല്ല. അ​ത് വി​ഡ്ഢി​ത്ത​ത്തി​ന്‍റെ ശ​ബ്ദം വ​ർ​ദ്ധി​പ്പി​ക്കു​ക മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ. അ​റി​വി​ല്ലാ​തെ പ​റ​യു​ന്ന ത​രം​താ​ണ വാ​ക്കു​ക​ൾ, ആ​രെ​യാ​ണോ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് അ​വ​രെ​ക്കാ​ൾ ഉ​പ​രി പ​റ​യു​ന്ന ആ​ളു​ടെ നി​ല​വാ​ര​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ വാ​ക്കു​ക​ൾ.

ഗ​ലാ​ട്ട അ​വാ​ർ​ഡ്സ് 2026ന്‍റെ വേ​ദി​യി​ൽ വെ​ച്ചാ​യി​രു​ന്നു ന​ട​ൻ പാ​ർ​ഥി​പ​ന്‍റെ​വി​വാ​ദ​മാ​യ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്. ച​ട​ങ്ങി​ൽ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ തൃ​ഷ​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കു​ന്ദ​വൈ​യെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ച​പ്പോ​ൾ പാ​ർ​ത്ഥി​പ​ൻ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു,

"കു​ന്ദ​വൈ​യോ​ട് വീ​ടി​നു​ള്ളി​ൽ ഇ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. അ​വ​ർ വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​ത്ര​യും ന​ല്ല​ത്. വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ തൃ​ഷ​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഈ ​പ​രി​ഹാ​സം. അ​ടു​ത്തി​ടെ ഒ​രു വി​വാ​ഹ റി​സ​പ്ഷ​നി​ൽ വി​ജ​യ്‌​യും തൃ​ഷ​യും ഒ​ന്നി​ച്ചെ​ത്തി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

Latest News

Corehub Up