നടി തൃഷയും നടൻ പാർഥിപനും തമ്മിലുള്ള വാക്പോര് രൂക്ഷമാകുകയാണ്. വിജയ്യുടെ കുടുംബവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ നടി തൃഷയിലേയ്ക്കെത്തിച്ച പാർഥിപന്റെ വാക്കുകളാണ് നടിയെ ചൊടിപ്പിച്ചത്.
പാർഥിപന്റെ പരാമർശത്തിനെതിരെ തൃഷ പരസ്യമായി രംഗത്തെത്തി. ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചാണ് തൃഷ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നു പാർഥിപൻ പറഞ്ഞത്. തന്റെ പേര് മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.
"ഒരു വ്യക്തിയുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴി അവസാന നിമിഷമാണ് എന്റെ പേരും ചിത്രവും പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നാണ് സംഘാടകർ എന്നെ അറിയിച്ചത്. ഒരു മൈക്രോഫോൺ കൈയിലുണ്ടെന്ന് കരുതി ഒരു കമന്റ് ബുദ്ധിപരമായോ തമാശയായോ മാറുന്നില്ല. അത് വിഡ്ഢിത്തത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അറിവില്ലാതെ പറയുന്ന തരംതാണ വാക്കുകൾ, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരെക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. തൃഷയുടെ വാക്കുകൾ.
ഗലാട്ട അവാർഡ്സ് 2026ന്റെ വേദിയിൽ വെച്ചായിരുന്നു നടൻ പാർഥിപന്റെവിവാദമായ പരാമർശം ഉണ്ടായത്. ചടങ്ങിൽ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പാർത്ഥിപൻ പറഞ്ഞത് ഇങ്ങനെയായിരുന്നു,
"കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീടിന് വെളിയിൽ ഇറങ്ങിയില്ലെങ്കിൽ അത്രയും നല്ലത്. വീടിന് വെളിയിൽ ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ പരിഹാസം. അടുത്തിടെ ഒരു വിവാഹ റിസപ്ഷനിൽ വിജയ്യും തൃഷയും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.
Tags : Trisha Krishnan Parthiban vijay movie news