Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passenger Safety

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്, ട്രെ​യി​നി​ൽ ബ​ഹ​ളം​വെ​ച്ചാ​ൽ 'പ​ണി​കി​ട്ടും'; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി റെ​യി​ൽ​വേ

ചെ​ന്നൈ: ട്രെ​യി​നി​ൽ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും വി​ധം ഉ​ച്ച​ത്തി​ൽ പാ​ട്ടു​കേ​ൾ​ക്കു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ ഇ​നി​മു​ത​ൽ പി​ഴ ഈ​ടാ​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​തേ​ൺ റെ​യി​ൽ​വേ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റെ​യി​ൽ​വേ ആ​ക്ടി​ലെ സെ​ക്ഷ​ൻ 145 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

യാ​ത്ര​ക്കാ​രു​ടെ സ​മാ​ധാ​ന​പ​ര​മാ​യ യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന പെ​രു​മാ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ട​പെ​ടാ​നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ധി​കാ​ര​മു​ണ്ടാ​കും. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ദ്യ​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന് 1,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും. 

ട്രെ​യി​ൻ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​വ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്യും. വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ 5,000 രൂ​പ വ​രെ പി​ഴ​യോ ആ​റു​മാ​സം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ടി‌​ടി​ഇ​ക്കും  റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്, മ​റ്റ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Latest News

Corehub Up