Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyanur Kanai

ഇ​എം​എ​സും എ​സ്പി​ബി​യും സി. ​ക​ണ്ണ​നും പ​യ്യ​ന്നൂ​ര്‍ കാ​നാ​യി​യി​ല്‍

പ​​​യ്യ​​​ന്നൂ​​​ര്‍: ഇ​​​ന്ന് മാ​​​ര്‍​ച്ച് 19. ഇ​​​ന്ത്യ​​​ന്‍ ക​​​മ്യൂ​​​ണി​​​സ്റ്റ് മാ​​​ര്‍​ക്‌​​​സി​​​സ്റ്റ് പാ​​​ര്‍​ട്ടി സ്ഥാ​​​പ​​​ക​​​നും കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഇ​​​എം​​​എ​​​സി​​​ന്‍റെ ഓ​​​ര്‍​മ​​​ദി​​​നം. ഈ ​​​ഓ​​​ർ​​​മ​​​ക​​​ള്‍​ക്ക് പ​​​കി​​​ട്ടേ​​​കി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​എം​​​എ​​​സി​​​നൊ​​​പ്പം പി​​​ന്നി​​​ട്ട കാ​​​ല​​​ങ്ങ​​​ളി​​​ലെ ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​വും സി. ​​​ക​​​ണ്ണ​​​നും യു​​​വ​​​ശി​​​ല്പി ഉ​​​ണ്ണി കാ​​​നാ​​​യി​​​യു​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് നി​​​ല്‍​ക്കു​​​ന്ന ദൃ​​​ശ്യം.

സി​​​പി​​​എം മ​​​ല​​​പ്പു​​​റം ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​നാ​​​യി നി​​​ര്‍​മി​​​ച്ച പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഉ​​​ണ്ണി കാ​​​നാ​​​യി ഇ​​​എം​​​എ​​​സി​​​ന്‍റെ പ​​​തി​​​നൊ​​​ന്ന​​​ര​​​യ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ശി​​​ല്പം കാ​​​നാ​​​യി​​​യി​​​ലു​​​ള്ള ത​​​ന്‍റെ പ​​​ണി​​​പ്പു​​​ര​​​യി​​​ല്‍ നി​​​ര്‍​മി​​​ച്ച​​​ത്.

ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് കൈ​​​യി​​​ല്‍ വാ​​​ച്ചും കീ​​​ശ​​​യി​​​ല്‍ പേ​​​ന​​​യു​​​മാ​​​യി മു​​​ണ്ടും ഷ​​​ര്‍​ട്ടും ധ​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു ന​​​ട​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ശി​​​ല്പ​​​മാ​​​ണ് ഉ​​​ണ്ണി​​​കാ​​​നാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത്. ആ​​​റു​​​മാ​​​സം​​​കൊ​​​ണ്ട് ഗ്ലാ​​​സ് മെ​​​റ്റ​​​ലി​​​ലു​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ത്ത ഈ ​​​ശി​​​ല്പം കേ​​​ര​​​ളാ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​എം​​​എ​​​സ് ദി​​​ന​​​മാ​​​യ ഇ​​​ന്ന് അ​​​നാഛാ​​​ദ​​​നം ചെ​​​യ്യും. ഇ​​​തി​​​നാ​​​യി ഇ​​​എം​​​എ​​​സി​​​ന്‍റെ ശി​​​ല്പം ഇ​​​ന്ന​​​ലെ കാ​​​നാ​​​യി​​​യി​​​ല്‍​നി​​​ന്നു മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു യാ​​​ത്ര​​​യാ​​​യി.

ഇ​​​എം​​​എ​​​സ് ശി​​​ല്പ​​​ത്തി​​​നൊ​​​പ്പം​​​ത​​​ന്നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ത്ത​​​താ​​​ണ് തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങി ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ജ​​​യി​​​ല്‍​വാ​​​സ​​​വും പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​മ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​ന്ന സി. ​​​ക​​​ണ്ണ​​​ന്‍റെ ശി​​​ല്പം. വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍, ഇ​​​എം​​​എ​​​സ്, എ.​​​വി. കു​​​ഞ്ഞ​​​മ്പു, സി.​​​എ​​​ച്ച്. ക​​​ണാ​​​ര​​​ന്‍, കെ.​​​പി.​​​ആ​​​ര്‍. ഗോ​​​പാ​​​ല​​​ന്‍, കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ന്ത​​​ത സ​​​ഹ​​​ചാ​​​രി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ത്ത​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ഗ്ലാ​​​സ് മെ​​​റ്റ​​​ല്‍ ശി​​​ല്പ​​​മാ​​​ണ് ഉ​​​ണ്ണി കാ​​​നാ​​​യി നി​​​ര്‍​മി​​​ച്ച​​​ത്. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഇഎം​​​എ​​​സി​​​നൊ​​​പ്പം നി​​​യ​​​മ​​​സാ​​​മാ​​​ജി​​​ക​​​നാ​​​യി​​​രു​​​ന്ന സി. ​​​ക​​​ണ്ണ​​​ന്‍റെ ഈ ​​​ശി​​​ല്പം 22ന് ​​​വൈ​​​കു​​​ന്നേ​​​രം ക​​​ണ്ണൂ​​​ര്‍ പ​​​ഴ​​​യ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നാഛാ​​​ദ​​​നം ചെ​​​യ്യും.

മ​​​റ്റൊ​​​രു ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​മാ​​​യി​​​രു​​​ന്ന പ​​​ദ്മ​​​ശ്രീ എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ സ​​​ദ​​​സി​​​നെ നോ​​​ക്കി കൈ​​​കൂ​​​പ്പി​​​നി​​​ല്‍​ക്കു​​​ന്ന ശി​​​ല്പ​​​വും യാ​​​ത്ര​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങി​​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണ്. സ​​​മം എ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​സം​​​ഘ​​​ട​​​ന​​​യ്ക്ക് വേ​​​ണ്ടി നി​​​ര്‍​മി​​​ച്ച​​​താ​​​ണു10 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള എ​​​സ്പി​​​ബി​​​യു​​​ടെ ഗ്ലാ​​​സ് മെ​​​റ്റ​​​ല്‍ ശി​​​ല്പം. പ​​​തി​​​നാ​​​റു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി 50, 000 ത്തി​​​ലേ​​​റെ ഗാ​​​ന​​​ങ്ങ​​​ള്‍ പാ​​​ടി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ ആ​​​രാ​​​ധ​​​നാ​​​പാ​​​ത്ര​​​മാ​​​യ​​​ത്.

പാ​​​ല​​​ക്കാ​​​ട് വി.​​​ടി. ഭ​​​ട്ട​​​തി​​​രി​​​പ്പാ​​​ട് സാം​​​സ്‌​​​കാ​​​രി​​​ക സ​​​മു​​​ച്ച​​​യ​​​ത്തി​​​ന് മു​​​ന്നി​​​ല്‍ 31ന് ​​​പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​​​ജ്ഞ​​​ന്‍ കീ​​​ര​​​വാ​​​ണി എ​​​സ്പി​​​ബി ശി​​​ല്പം അ​​​നാഛാ​​​ദ​​​നം ചെ​​​യ്യും. സു​​​രേ​​​ഷ് അ​​​മ്മാ​​​ന​​​പ്പ​​​റ, വി​​​നേ​​​ഷ് കൊ​​​യ​​​ക്കി​​​ല്‍, ബാ​​​ല​​​ന്‍ പാ​​​ച്ചേ​​​നി, ടി.​​​കെ. അ​​​ഭി​​​ജി​​​ത്ത്, ഷൈ​​​ജു കൃ​​​ഷ്ണ, അ​​​ര്‍​ജു​​​ന്‍ കാ​​​നാ​​​യി എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ സൃ​​​ഷ്ടി​​​യി​​​ല്‍ സ​​​ഹാ​​​യി​​​ക​​​ളാ​​​യ​​​ത്.

Latest News

Corehub Up