Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pettakavala

Kottayam

പേ​ട്ട​ക്ക​വ​ല​യി​ലെ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബ് ത​ക​ർ​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട​ക്ക​വ​ല​യി​ലെ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബ് ത​ക​ർ​ന്നു. ചി​റ്റാ​ർ​പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യേ​റി. സ്ലാ​ബ് ത​ക​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദി​നം​പ്ര​തി നി​ല​വി​ൽ ഈ ​പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കാ​തെ ത​ക​ർ​ന്ന സ്ലാ​ബി​ൽ ത​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ​ല​പ്പോ​ഴും ബ​സ് സ്റ്റോ​പ്പി​ലേ​ക്ക​ട​ക്കം ബ​സി​ൽ ക​യ​റാ​ൻ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ലൂ​ടെ ഓ​ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പോ​കു​ക.

എ​ത്ര​യും വേ​ഗം ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up