തിരുവനന്തപുരം: കീം 2026 മുഖേന എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ ഏതെങ്കിലും കോഴ്സുകളിലേക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക്, ആവശ്യമെങ്കിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുള്ള (Course Addition)അവസരം ലഭ്യമാക്കി.
ആർക്കിടെക്ചർ (BArch): കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം.
കീം 2026ന് അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് 12നു വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ സാധിക്കും. ഫോൺ: 04712332120.