Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilgrim Facilities

ശ​ബ​രി​മ​ല​യി​ൽ തി​രു​പ്പ​തി മാ​തൃ​ക​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും: മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഈ ​തീ​ർ​ഥാ​ട​ന​കാ​ലം ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി തി​രു​പ്പ​തി മാ​തൃ​ക​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​മ്പ​യി​ൽ എ​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. പൊ​ലി​സ്, ഫ​യ​ർ​ഫോ​ഴ്‌​സ് സേ​ന​ക​ളെ സേ​നാ​മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ന്യ​സി​ക്കും. പ​മ്പ​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നി​ല​യ്ക്ക​ലി​ൽ 6,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ജ​ർ​മ​ൻ മാ​തൃ​ക​യി​ലു​ള്ള ഷെ​ഡ് നി​ർ​മി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ 22 മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി യൂ​ണി​റ്റു​ക​ളും സ​ജ്ജ​മാ​ക്കും.

അ​പ്പം, അ​ര​വ​ണ തു​ട​ങ്ങി​യ പ്ര​സാ​ദ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ഴി​പാ​ട്, പ്ര​സാ​ദ വി​ത​ര​ണം തു​ട​ങ്ങി​യ​വ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. പ​മ്പ​യി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് മൂ​ല​മു​ള്ള മാ​ലി​ന്യ​പ്ര​ശ്നം ഒ​ഴി​വാ​ക്കാ​ൻ നി​യ​ന്ത്ര​ണ​സം​വി​ധാ​നം ഉ​റ​പ്പാ​ക്കും. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക​യും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 461 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ജ്ജ​മാ​ക്കും. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളെ​യും ശ​ബ​രി​മ​ല​യെ​യും ബ​ന്ധി​പ്പി​ച്ച് ടെ​മ്പി​ൾ ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കും. റോ​ഡ് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും. ചാ​ല​ക്ക​യം റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ദ​ർ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കും. ഈ ​തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up