മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബൈപാസ് റോഡില്‍ ജല അഥോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. ദിവസങ്ങള്‍ക്ക് മുമ്പാണ് പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകാന്‍ തുടങ്ങിയത്. റോഡിന് നടുവില്‍ തന്നെ പൈപ്പ് പൊട്ടിയത് ഗതാഗതത്തെയും ബാധിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായതുമൂലം പ്രദേശത്ത് കുടിവെള്ള വിതരണവും നിലച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് ജല അഥോറിറ്റി അധികൃതര്‍ അറിയിച്ചു.