Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Platetectonics

ഭൂ​മി​യു​ടെ ആ​ഴ​ങ്ങ​ളി​ൽ വ​ൻ ജ​ല​ശേ​ഖ​രം: അതെങ്ങനെ സംഭവിച്ചു? ശാ​സ്ത്ര​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച് പു​തി​യ ക​ണ്ടെ​ത്ത​ൽ

ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നു ജ​ലം അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ പാ​ദ​ങ്ങ​ൾ​ക്ക​ടി​യി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യ മ​റ്റൊ​രു സു​പ്ര​ധാ​ന പ​ങ്കു കൂ​ടി ജ​ലം വ​ഹി​ക്കു​ന്നു​ണ്ട്. ഭൂ​വ​ൽ​ക്ക​ത്തി​നു തൊ​ട്ടു​താ​ഴെ​യു​ള്ള ക​ട്ടി​യു​ള്ള പാളിയായ 'മാ​ന്‍റ​ൽ' ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളാ​യി പ​തു​ക്കെ ച​ലി​ക്കു​ന്ന​ത് ഈ ​ജ​ല​ത്തിന്‍റെ സ​ഹാ​യ​ത്താ​ലാ​ണ്. ഈ ​പ്ര​ക്രി​യ​യാ​ണ് ടെ​ക്‌ടോണിക് പ്ലേ​റ്റു​ക​ളു​ടെ ച​ല​ന​ത്തെ ന​യി​ക്കു​ന്ന​ത്. ഇ​തു ഭൂ​മി​യു​ടെ കാ​ലാ​വ​സ്ഥ​യെ സ​മ​തു​ലി​ത​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നുവത്രെ!

2,900 കിലോമീറ്റർ വരെ ആഴത്തിൽ?
ഭൂ​മി​യു​ടെ ആ​ഴങ്ങളിൽ ‌ജ​ലം കൃ​ത്യ​മാ​യി എ​വി​ടെ​യാ​ണു സം​ഭ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും, എ​ങ്ങ​നെ അ​വി​ടെയെത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചും ശാ​സ്ത്ര​ജ്ഞ​ർ കാ​ല​ങ്ങ​ളാ​യി ഗവേഷണം തുടരുകയാണ്. ഇതേക്കുറിച്ചു രണ്ടു വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. ഭൂ​മി​യു​ടെ രൂ​പീ​ക​ര​ണ ഘ​ട്ട​ത്തി​ൽ ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ വ​ഴി​യാ​ണു ജ​ലം എ​ത്തി​യ​തെ​ന്നു ഒ​രു വി​ഭാ​ഗം വാദിക്കുന്പോൾ, ആ​ദ്യ​കാ​ല​ത്ത് വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്ന മാ​ന്‍റ​ലിൽ പി​ൽ​ക്കാ​ല​ത്താ​ണു ജ​ലം രൂ​പ​പ്പെ​ട്ട​തെ​ന്നു മറ്റൊരു വിഭാഗം വാദമുയർത്തുന്നു. 'നേ​ച്ച​ർ ജി​യോ​സ​യ​ൻ​സ്' എ​ന്ന പ്ര​മു​ഖ സ​യ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ലെ അ​പൂ​ർ​വധാ​തു​ക്ക​ളി​ൽ വൻതോതിൽ ജ​ലമുണ്ടെന്നു വിവരിക്കുന്നു.

ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​വും കാ​ലാ​വ​സ്ഥ​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഉ​പ​രി​ത​ല​ത്തി​ലെ ജലം മാ​ത്ര​മ​ല്ല, ഭൂ​മി​ക്ക​ടി​യി​ലെ മാ​ന്‍റ​ൽ പാ​ളി​യി​ലു​ള്ള ജ​ലാം​ശ​വും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 660 മു​ത​ൽ 2,900 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ, മാ​ന്‍റ​ലി​നും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള ഔ​ട്ട​ർ കോ​റി​നും ഇ​ട​യി​ലു​ള്ള അ​തി​ർ​ത്തി​യി​ലാ​ണ് വ​ലി​യ തോ​തി​ൽ ജ​ലം സം​ഭ​രി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ മേ​ഖ​ല ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത്.

Latest News

Corehub Up