International
ദുബായി: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള് ദുബായിൽ എത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു.
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സഫ്വാന്റെ പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സഫ്വാൻ പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുഎഇയിലെ പല പ്രാദേശിക ടൂർണമെന്റുകളിലും ടീമുകളെ നയിക്കുകയും മാൻ ഓഫ് ദി മാച്ച്, മികച്ച ടൂർണമെന്റ് അവാർഡുകൾ എന്നിവ സഫ്വാൻ നേടുകയും ചെയ്തിട്ടുണ്ട്. എട്ട് വർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം.
Sports
സെബി മാളിയേക്കല്1994ലെ ലോകകപ്പാണ് ഇന്ത്യന് മുന് താരവും അണ്ടര് 14, 17, 19 ഇന്ത്യന് വനിതാ ടീമുകളുടെ മുന് ഹെഡ് കോച്ചും ഇപ്പോഴത്തെ ഇന്ത്യന് സീനിയര് ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ഡോ. പി.വി. പ്രിയയുടെ ഓര്മകളില് ഒളിമങ്ങാതെ നില്ക്കുന്നത്.
പ്രിയയുടെ വാക്കുകളിലേക്ക്:“ഞാന് ഹൈസ്കൂളില് പഠിക്കുമ്പോഴാണ് 1990ലെ ലോകകപ്പ്. അന്ന് വീട്ടില് ടിവി ഉണ്ട്. അച്ഛനാണെങ്കില് ഫുട്ബോളിനോടു വല്ലാത്ത ആവേശമായിരുന്നു. അച്ഛനും മാമന്മാരും അവരുടെ കൂട്ടുകാരും എല്ലാം ചേര്ന്നിരുന്നാണ് കളികാണല്. അന്ന് അവരോടൊപ്പം ഇരുന്ന് ഞാനും കളി കണ്ടിട്ടുണ്ട്.
പക്ഷേ, ഓര്മയില് തങ്ങിനില്ക്കുന്നത് റോബര്ട്ടോ ബാജിയോയുടെ 94ലെ വേള്ഡ് കപ്പാണ്”.ബാജിയോയുടെ പെനാല്റ്റി“അന്നത്തെ ഇറ്റലി ടീം എന്റെ ഫേവറിറ്റ് ആയിരുന്നു. പ്രത്യേകിച്ച് റോബര്ട്ടോ ബാജിയോ. അദ്ദേഹത്തിന്റെ ബന്ധു സഹോദരന് ഡിനോ ബാജിയോ മധ്യനിര താരമായി ടീമില് നല്ല പെര്ഫോമന്സ് കാഴ്ചവച്ചിരുന്നു. റോബര്ട്ടോ ബാജിയോ ഗ്രൂപ്പ് ഘട്ടത്തില് ഒരു ഗോളേ നേടിയുള്ളൂവെങ്കിലും പ്രീക്വാര്ട്ടറില് രണ്ടു ഗോളടിച്ച് ഇറ്റലിയെ രക്ഷിച്ചു.
ക്വാര്ട്ടറിലും സെമിയിലും യഥാക്രമം സ്പെയിനും ബള്ഗേറിയയ്ക്കും എതിരേ ഓരോ ഗോളുകള് നേടി. പക്ഷേ, ബ്രസീലുമായുള്ള ഫൈനല്... അതിന്നും മറക്കാനാവുന്നില്ല. നിശ്ചിതസമയത്തും അധികസമയത്തും ഗോള് പിറന്നില്ല. ടൈബ്രേക്കറില് അവസാന കിക്ക് എടുത്ത ബാജിയോയ്ക്ക് പിഴച്ചു; പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്രസീല് കിരീടത്തില് മുത്തമിട്ടു.
നായകന്തന്നെ വില്ലനായിമാറി. വല്ലാത്തൊരു സങ്കടമായിരുന്നു ആ രാത്രി”.റൊണാള്ഡീഞ്ഞോയും റൊണാള്ഡോയും“ഞാന് കണ്ട ബ്രസീലിയന് ഫുട്ബോളില് പകരം വയ്ക്കാനാവാത്ത കളിക്കാരാണ് റൊണാള്ഡോയും റൊണാള്ഡീഞ്ഞോയും. റൊണാള്ഡോ ഗോള്വേട്ടക്കാരനായ കൊലയാളി സ്ട്രൈക്കര് ആയിരുന്നെങ്കില് റൊണാള്ഡീഞ്ഞോ പന്തുമായി മായാജാലം തീര്ക്കുന്ന മാന്ത്രിക കലാകാരനായിരുന്നു.
പുതിയ കാലത്താണെങ്കില് പോര്ച്ചുഗല് നായകന് റൊണാള്ഡോയും അര്ജന്റീന നായകന് മെസിയും. ഫുട്ബോളിനുവേണ്ടി കഷ്ടപ്പെട്ട കളിക്കാരനാണ് റോണോ. അങ്ങേയറ്റം അഗ്രസീവ്. മെസിയുടെ കാലിബര് വേറൊരു ലെവലാണ്. ഇത്രയും ഗെയിം റീഡിംഗ് ഉള്ള ഒരു കളിക്കാരന് ലോകത്തില്ല. അതുകൊണ്ടാണ് ഗോള് മാത്രമല്ല ഇത്രമാത്രം അസിസ്റ്റുകളും നേടാന് അദ്ദേഹത്തിനു കഴിയുന്നത്”.ഇത്തവണ കളി കൂടുതല് സുന്ദരം“ഫുട്ബോള് സാധാരണക്കാരന്റെ കളിയാണ്; ലോകകപ്പ് എന്നാല് വമ്പന് ആഘോഷവും.
ഫുട്ബോള് ഒരു കലയാണ്. കാണികള്ക്ക് പരമാവധി ആസ്വദിക്കാനാവുംവിധം അതിനെ അണിയിച്ചൊരുക്കുകയാണ് ഫിഫ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല നൂതനാവിഷ്കാരങ്ങളും ഇത്തവണ വരുത്തിയിട്ടുണ്ട്. പന്തിന്റെ പ്രത്യേകത കണ്ടല്ലോ. അതുപോലെ കളി കുറച്ചുകൂടി സ്പീഡ് ആകും”.സ്ത്രീകള്ക്കും ആവേശം“നമ്മുടെ നാട്ടില് ഫുട്ബോള് കാണുന്ന സ്ത്രീകളുടെ എണ്ണം വര്ധിച്ചിട്ടുണ്ട്. കളി, ടീം, കളിക്കാര് എന്നിവയെല്ലാം ബോധ്യമുണ്ട്.
സോഷ്യല് മീഡിയ അതിന് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പെണ്കുട്ടികളുടെ ലീഗ് വന്നതോടെ കളിക്കാനുള്ള കുട്ടികളുടെ എണ്ണവുംകൂടി. ഇപ്പോഴത്തെ ഇന്ത്യന് വനിത ടീം വലിയ പ്രതീക്ഷ നല്കുന്നു. ഇത്തവണ നാം ഏഷ്യന് കപ്പ് കളിച്ചില്ലേ. സമീപഭാവിയില്ത്തന്നെ നാം ഒളിമ്പിക്സിനും വനിതാ ലോകകപ്പിനും യോഗ്യത നേടും”- ഡോ. പ്രിയ പ്രത്യാശിച്ചു. (അവസാനിച്ചു)
Sports
പാരീസ്: പ്രതിഷേധങ്ങള്ക്കിടെ 2026 സീസണ് ഫ്രഞ്ച് ഓപ്പണ് ടെന്നീസിന് ഇന്നു തുടക്കം. പ്രതിഫലം വര്ധിപ്പിക്കാന് ആവശ്യപ്പെട്ടെങ്കിലും നടക്കാത്തതില് പ്രതിഷേധിച്ച്, താരങ്ങള് മീഡിയ ടൈം കുറച്ചിട്ടുണ്ട്.
15 മിനിറ്റ് മാത്രമാണ് മാധ്യമങ്ങള്ക്കു മുന്നില് താരങ്ങള് എത്തിയത്. വനിതാ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക, പുരുഷ ലോക ഒന്നാം നമ്പര് ഇറ്റലിയുടെ യാനിക് സിന്നര് തുടങ്ങിയവരെല്ലാം ഇക്കാര്യത്തില് ഒറ്റക്കെട്ടാണ്.
15, 22 ആക്കണം
ടൂര്ണമെന്റിന്റെ വരുമാനത്തില്നിന്ന് 22 ശതമാനം പ്രൈസ് മണിയായി നല്കണമെന്നതാണ് താരങ്ങളുടെ ആവശ്യം. എന്നാല്, നിലവില് ഇത് 15 ശതമാനമാണ്.
ഗ്രാന്സ്ലാം ടൂര്ണമെന്റുകളില് ഏകദേശം 15 ശതമാനം മാത്രമേ സമ്മാനത്തുകയായി നല്കുന്നുള്ളൂ. ഇതിനെ സൂചിപ്പിച്ചാണ് 15 മിനിറ്റ് മാത്രം മാധ്യമങ്ങള്ക്കു മുന്നില് എത്താന് താരങ്ങള് തീരുമാനിച്ചത്.
സീസണിലെ ഏക കളിമണ് കോര്ട്ട് ഗ്രാന്സ്ലാമായ ഫ്രഞ്ച് ഓപ്പണില് നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്ലോസ് അല്കരാസ് പങ്കെടുക്കുന്നില്ല. പരിക്കിനെത്തുടര്ന്നാണ് പിന്മാറ്റം. വനിതാ സിംഗിള്സില് അമേരിക്കയുടെ കൊക്കൊ ഗൗഫാണ് നിലവിലെ കിരീടാവകാശി.
Kerala
കണ്ണൂർ: കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി. മുഹമ്മദാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടിന് കൊയ്യത്തുള്ള മർക്കസിൽ വച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റിൽ പന്ത് വീണു.
മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
International
ന്യൂയോര്ക്ക്: 2026 ലോകകപ്പ് ഫുട്ബോളില് മുന്നിശ്ചയിച്ചിരിക്കുന്നതുപോലെ ഇറാന് അമേരിക്കയില് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനൊ.
യുദ്ധത്തിന്റെ പശ്ചാത്തലത്തില് അമേരിക്കയില് കളിക്കില്ലെന്നും തങ്ങളുടെ മത്സരം മെക്സിക്കോയിലേക്കു മാറ്റണമെന്നും ഇറാന് ആവശ്യപ്പെട്ടിരുന്നു.
കോസ്റ്റാറിക്കയ്ക്ക് എതിരായ സൗഹൃദ മത്സരത്തില് ഇറാന് 5-0നു ജയിച്ചതിനു പിന്നാലെയാണ് ഇന്ഫാന്റിനൊയുടെ അഭിപ്രായ പ്രകടനം.