Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poetry

Poetry

ര​ണ്ടു ക​വി​ത​ക​ൾ

 

 

1. അ​ശോ​കം

ആ​ഴ​മേ​റി​യ കി​ണ​ർ
ശോ​ക​മെ​ന്ന ച​വി​ട്ടു​പ​ല​ക
നാ​നാ​ർ​ഥ​ങ്ങ​ളു​ടെ പ​ട​വു​ക​ൾ
ഉ​ത്ത​ര​ങ്ങ​ൾ അ​വ​സാ​ന അ​ക്ഷ​ര​ത്തി​ലെ​ത്തും മു​ൻ​പേ
നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
പു​തി​യ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​ന്നു.

അ​ങ്ങു താ​ഴെ,
ഇ​രു​ണ്ട വെ​ള്ള​ത്തി​ൽ
നിന്‍റെ ചി​ല്ല​ക​ളി​ള​കു​ന്ന​തെ​നി​ക്കു കാ​ണാം
നി​റ​വാ​ർ​ന്ന പു​ഷ്പ​ങ്ങ​ൾ നി​ലാ​വു വീ​ഴ്ത്തു​ന്നു
ചു​റ്റും ദ​ർ​ഭ​മു​ന​ക​ളു​ടെ വാ​ൾ​ത്ത​ല​ത്തി​ള​ക്കം.

നീ ​ത​ന്നെ ഹാ​സ​വും ഇ​തി​ഹാ​സ​വും
മ​ര​ണ​ത്തി​ന്‍റെ ത​ല​യ്ക്ക​ൽ
നെ​ടു​നീ​ള​ൻ കൊ​ടു​മു​ടി
ത​ള​ർ​ച്ച​യി​ലും താ​ങ്ങു​ന്ന താ​യ്ത്ത​ണ്ട്.

നി​ന്‍റെ​യി​ല​ക​ളി​ൽ രാ​വി​ന്‍റെ മു​ഗ്ദ്ധ​ലാ​വ​ണ്യം
തേ​ൻ​തു​ള്ളി​ക​ളാ​യി​റ്റു വീ​ഴു​ന്നു.
മ​ഷി​യു​ണ​ങ്ങി​യ പേ​ന​യു​ടെ വ​ര​ണ്ട ചു​ണ്ടി​ൽ
ദാ​ഹ​ജ​ല​മാ​യ് പ​തി​ക്കു​ന്നു
ക​ണ്ണു​ക​ളി​ൽ ന​ന​വാ​യൊ​ഴു​കു​ന്നു.

ശോ​ക​മി​ല്ലാ​തെ നീ​യി​ല്ല​ശോ​ക​മേ
ശോ​ക​രേ​ണു​ക്ക​ളൊ​പ്പി​യെ​ടു​ത്തു നീ
​ചി​ന്ത​യു​ടെ സ്ഫു​ര​ണ​ങ്ങ​ളാ​യു​തി​ർ​ക്കു​ന്നു.
ഈ ​ക്രു​ദ്ധ​ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ൽ
സ്ത്രീ​യു​ടെ സ​ത്യം ഘോ​ഷി​ക്കു​ന്നു.

ചാ​ഞ്ഞും ച​രി​ഞ്ഞും ആ​ടി​യു​ല​ഞ്ഞും ക​ര​ഞ്ഞും
നിന്‍റെ ശി​ഖ​ര​ങ്ങ​ൾ
എ​ന്‍റെ നീ​ണ്ട വി​ര​ക്ത​ദി​ന​ങ്ങ​ൾ​ക്കു​മേ​ൽ
സീ​താ​യ​നം കു​റി​ക്കു​ന്നു.

 

2. ജ​ന്മ​ദി​നം

വാ​ക്കു​ക​ൾ മ​രി​ച്ച ദി​വ​സം
വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​തും
അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.
സ്നേ​ഹ​മാ​ണ് ന​മ്മെ എ​ന്നും ക​ര​യി​ച്ച​ത്
സ്നേ​ഹ​മി​ല്ലാ​യ്മ​യ​ല്ല.
അ​പൂ​ർ​വ​മാ​യി വ​ന്നെ​ത്തു​മെ​ന്ന്
പ്ര​തീ​ക്ഷി​ച്ച
ച​ങ്ങാ​തി വ​ന്നി​ല്ല
മൗ​ന​ത്തി​ന്‍റെ ക​രി​മ്പ​ടം പു​ത​ച്ച്
രാ​ത്രി​യെ​ത്തി.
ക​ന​ത്ത ശ​കാ​രം ചൊ​രി​ഞ്ഞ് ക​ർ​ക്കട​കം
ഉ​ള്ളി​ൽ ചി​രി​ക്കു​ന്ന പൂ​ക്ക​ൾ
മ​ഴ ന​ന​ഞ്ഞെ​ത്തു​ന്ന വാ​ണി​ഭ​ക്കാ​ർ
ത​മ്പ​ടി​ച്ച അ​മ്പ​ല​പ്പ​റ​മ്പ്
കാ​ണാ​താ​യ കു​ട്ടി​യു​ടെ കൈയിൽ
ക​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന
മ​ര​ത്തി​ന്‍റെ ദേ​ഹം
ഒ​ര​റ​വു​കാ​ര​ൻ!
സ​ഹ​ന​ത്തി​നു വി​ല​പേ​ശ​ലു​ണ്ടോ?
ദു​ർ​മൃ​തി​ക​ളു​ടെ മാ​സം
വി​ശ​ന്നി​ഴ​യു​ന്ന പാ​മ്പു​ക​ൾ
ഇ​തെ​ങ്ങ​നെ നിന്‍റെ ജ​ന്മ​ദി​ന​മാ​കും?
വ​ർ​ഷ​ങ്ങ​ളു​ടെ ശ​വ​ക്ക​ല്ല​റയ്​ക്കു​ള്ളി​ൽ
എ​ന്താ​ഘോ​ഷം!
പു​ഞ്ചി​രി​യി​ല്ലാ​തെ വെ​ള്ള​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന്
നീ​യെ​ന്നെ നോ​ക്കു​ന്നു,
ജീ​വ​ന്‍റെ പ്രേ​ര​ണ​യാ​യി ജ്വ​ലി​ക്കു​ന്നു.

Latest News

Corehub Up