Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Brutality

Pathanamthitta

പൊ​ലി​സ് മ​ർ​ദ​നം; ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി പ്ര​തി​ഷേ​ധി​ച്ചു

അ​ടൂ​ർ: ശാ​സ്താം​കോ​ട്ട പൊ​ലി​സ് നി​യ​മ​വി​രു​ദ്ധ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി അ​ടൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി.

അ​ടൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത് കൃ​ഷ്ണ​യു​ടെ പേ​രി​ൽ കേ​സി​ല്ലാ​തി​രി​ക്കെ, അ​നു​ജ​ന്‍റെ പേ​രി​ലു​ള്ള പ​രാ​തി​യു​ടെ പേ​രി​ൽ ശാ​സ്താം​കോ​ട്ട പൊ​ലി​സ് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ യൂ​ണി​ഫോം ധ​രി​ക്കാ​തെ അ​ടൂ​ർ പൊ​ലി​സി​നെ അ​റി​യി​ക്കാ​തെ​യും വാ​റ​ന്‍റോ സെ​ർ​ച്ച് വാ​റ​ന്‍റോ ഇ​ല്ലാ​തെ​യും ബ​ന്ധു​വീ​ടു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

വ​ഴി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഭി​ജി​ത്തി​നെ എ​ട്ടു​മ​ണി​ക്കൂ​റോ​ളം കാ​റി​ൽ കൊ​ണ്ടു​ന​ട​ന്ന് മ​ർ​ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി​ച്ച് മ​ർ​ദി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ അ​ഭി​ജി​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും യോ​ഗം ആ​രോ​പി​ച്ചു.
ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി ജി​ല്ലാ സെ​ക്ര​ട്ട​റി മേ​ലൂ​ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​ണ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബി​ജോ​യ് ഡേ​വി​ഡ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ​ന്ദ്ര​ജി​ത്ത്, സ​ന്തോ​ഷ് കു​റു​മ്പ​ക​ര, ശ്രീ​നാ​രാ​യ​ണ ധ​ർ​മ​പ​രി​പാ​ല​ന യോ​ഗം ഉ​പാ​ധ്യ​ക്ഷ​ൻ അ​റു​കാ​ലി​ക്ക​ൽ രാ​ജേ​ന്ദ്ര​ൻ, സാ​ധു​ജ​ന വി​മോ​ച​ന സം​യു​ക്ത​വേ​ദി ര​ക്ഷാ​ധി​കാ​രി അ​ജി​കു​മാ​ർ ക​റ്റാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up