Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrathamaDrishtyaKuttakar

വി​ജ​യ​ക്കു​തി​പ്പ് തു​ട‌​ർ​ന്ന് പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ; ചി​ത്രം നാ​ലാം വാ​ര​ത്തി​ലേ​ക്ക്

പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ ചി​ത്രം പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ നാ​ലാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. റി​ലീ​സ് ചെ​യ്ത നാ​ൾ മു​ത​ൽ തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ക്കു​ന്ന ചി​ത്രം, നാ​ലാം വാ​ര​ത്തി​ലും മി​ക​ച്ച സ്ക്രീ​ൻ കൗ​ണ്ടോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ ബോ​ക്സ് ഓ​ഫി​സി​ൽ 50 കോ​ടി ക്ല​ബ്ബി​ലും ചി​ത്രം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പാ​ർ​വ​തി തി​രു​വോ​ത്ത് ആ​ദ്യ​മാ​യി പൊ​ലി​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ല​ഭി​ക്കു​ന്ന ഒ​രു വ​നി​താ കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ത്രി​ല്ല​റി​ന് പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ള്ളൊ​ഴു​ക്ക് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പാ​ർ​വ​തി തി​രു​വോ​ത്തും, കി​ഷ്കി​ന്ധാ കാ​ണ്ഡം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ജ​യ​രാ​ഘ​വ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ലും ഇ​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പാ​ർ​ഥി​പ​ൻ, മാ​ത്യു തോ​മ​സ്, വി​ന​യ് ഫോ​ർ​ട്ട്, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ആ​ർ. ജ​യ​ശ്രീ ശി​വ​ദാ​സ്, പ്ര​വീ​ൺ​കു​മാ​ർ, സി​റാ​ജ്, നി​യാ​സ് ബ​ക്ക​ർ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

11 ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വേ​ട​ൻ പാ​ടി​യ ചി​ത്ര​ത്തി​ലെ തീം ​സോം​ഗ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. ഭാ​വ​ന സ്റ്റു​ഡി​യോ​സി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ്. റോ​ബി രാ​ജ് കാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ച​മ​ൻ ചാ​ക്കോ​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​വി​ധാ​നം, തി​ര​ക്ക​ഥ, സം​ഗീ​തം, എ​ഡി​റ്റിം​ഗ്, അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​നം എ​ന്നി​വ​യെ​ല്ലാം ഒ​ത്തു​വ​ന്ന മി​ക​ച്ച ഒ​രു തി​യേ​റ്റ​ർ അ​നു​ഭ​വ​മാ​ണ് പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഈ ​ബോ​ക്സ് ഓ​ഫീ​സ് വി​ജ​യം.

Latest News

Corehub Up