Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PravasiNews

Middle East and Gulf

പ്ര​വാ​സി​ക​ളെ​യും അ​റ​ബ് സ​മൂ​ഹ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് അ​റ​ബി ഭാ​ഷ

ദോ​ഹ: പ്ര​വാ​സി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക പാ​ല​മാ​ണ് അ​റ​ബി ഭാ​ഷ​യെ​ന്നും അ​റ​ബി പ​ഠി​ക്കു​ന്ന​ത് ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​റ​ബ് നാ​ടു​ക​ളു​ടെ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും ജീ​വി​ത​രീ​തി​യും അ​ടു​ത്ത​റി​യാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​മു​ഖ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും അ​റ​ബി ഭാ​ഷാ പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ര​ചി​ച്ച "സ്പോ​ക്ക​ണ്‍ അ​റ​ബി​ക് ഫോ​ര്‍ ഓ​ള്‍ അ​റ​ബി​ക് ഫോ​ര്‍ എ​വ​രി ഡേ' ​എ​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ഗ്ര​ന്ഥ​ത്തി​ന്‍റെ ദോഹയിലെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ലാ​ണ് പ്ര​മു​ഖ​ര്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

റേ​ഡി​യോ സു​നോ സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ധ്യ​മ, സാം​സ്‌​കാ​രി​ക, ബി​സി​ന​സ്, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍ സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് സ​ത്യേ​ന്ദ്ര പ​ഥ​ക് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെന്‍റ​ര്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും പ​ര​സ്പ​ര ധാ​ര​ണ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​റ​ബി ഭാ​ഷ​യ്ക്ക് സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്ന് സ​ത്യേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു.

താ​മ​സി​ക്കു​ന്ന നാ​ടി​ന്‍റെ ഭാ​ഷ പ​ഠി​ക്കു​ന്ന​ത് ആ ​രാ​ജ്യ​ത്തിന്‍റെ സം​സ്‌​കാ​ര​ത്തെ​യും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളെ​യും കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റ​ബി ഭാ​ഷ സ​ങ്കീ​ര്‍​ണ​മാ​ണെ​ന്ന ധാ​ര​ണ മാ​റ്റാ​ന്‍ ല​ളി​ത​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന് പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​റ​ബി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പേ​രെ ഭാ​ഷ പ​ഠി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ല്‍ അ​റ​ബി ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​നു​ള്ള പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞു.

 

Latest News

Corehub Up