ഓസ്റ്റിൻ(ടെക്സസ്): ഇന്റർനാഷണൽ പ്രയർലൈൻ (ഐപിഎൽ) കുടുംബത്തിന്റെ 644-ാമത് ഓൺലൈൻ പ്രാർഥനാ സംഗമം പര്യവസാനിച്ചു. ആഗോളതലത്തിൽ സമാധാനത്തിനായി പ്രാർഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഡിട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഓസ്റ്റിനിൽ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാർഥനയ്ക്കു നേതൃത്വം നൽകി. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള 1 രാജാക്കന്മാർ 19:1-13 വരെയുള്ള വാക്യങ്ങൾ ഓസ്റ്റിനിലെ സാബു ടി. ചെറിയാൻ വായിച്ചു.
യോഗത്തിൽ ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യൻ മുഖ്യസന്ദേശം നൽകി. "കർമ്മേലിൽ നിന്ന് മരുഭൂമിയിലേക്ക് - ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം.