Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preparations Reviewed

Malappuram

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ക​ള​ക്\ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ വി​ല​യി​രു​ത്തി. നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പ​ടു​ത്തി. സു​താ​ര്യ​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു​മാ​ണ് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്ന​ത്.

ജി​ല്ല​യി​ലെ നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ 28നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ.് വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ടാ​യ (വാ​ർ​ഡ് 03), മ​ങ്ക​ട​യി​ലെ ക​ട​ന്ന​മ​ണ്ണ (വാ​ർ​ഡ് 04), കാ​ല​ടി​യി​ലെ വെ​റൂ​ർ (വാ​ർ​ഡ് 12), താ​നാ​ളൂ​രി​ലെ മൂ​ല​ക്ക​ൽ (വാ​ർ​ഡ് 01) എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ.്

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വ​ര​ണാ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വേ​ങ്ങ​ര അ​സി​സ്റ്റ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​ന്നാ​നി സ​ബ് ര​ജി​സ്ട്രാ​ർ, താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തി​രൂ​ർ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണ് വ​ര​ണാ​ധി​കാ​രി​ക​ൾ.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റം ഒ​ന്ന് നോ​ട്ടീ​സ് ഇ​ന്ന്് വ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും.

പെ​രു​മാ​റ്റ​ച്ച​ട്ട പാ​ല​ന​വും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ള​ക്‌ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​ഡി​എം പി.​ഒ. സാ​ദി​ഖ്, ഇ​ല​ക്‌ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ സി.​കെ. ന​ജീ​ബ്, അ​ഡീ​ഷ​ണ​ൽ എ​സ്പി പി. ​ബി​ജു​രാ​ജ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി. ​സു​രേ​ഷ്, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up