മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ കളക്\ടർ ഡോ. വിനയ് ഗോയൽ വിലയിരുത്തി. നോമിനേഷൻ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പടുത്തി. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനുമാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 28നാണ് ഉപതെരഞ്ഞെടുപ്പ.് വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ.്
തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ, മങ്കട ഗ്രാമപഞ്ചായത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കാലടി ഗ്രാമപഞ്ചായത്തിൽ പൊന്നാനി സബ് രജിസ്ട്രാർ, താനാളൂർ ഗ്രാമപഞ്ചായത്തിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എന്നിവരാണ് വരണാധികാരികൾ.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം ഒന്ന് നോട്ടീസ് ഇന്ന്് വരണാധികാരികൾ പ്രസിദ്ധീകരിക്കും.
പെരുമാറ്റച്ചട്ട പാലനവും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എഡിഎം പി.ഒ. സാദിഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, അഡീഷണൽ എസ്പി പി. ബിജുരാജ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി. സുരേഷ്, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Preparations reviewed