Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pretorius

ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​നി പ​ഴ​ങ്ക​ഥ; ടി20​യി​ൽ ച​രി​ത്രം കു​റി​ച്ച് പ്രി​ട്ടോ​റി​യ​സ്

കേ​പ് ടൗ​ൺ: ടി20 ​ക്രി​ക്ക​റ്റി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ യു​വ​താ​രം ലു​വാ​ൻ ഡ്രി-​പ്രി​ട്ടോ​റി​യ​സ്. സി​എ​സ്എ ടി20 ​ച​ല​ഞ്ചി​ൽ 79 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 188 റ​ൺ​സ് നേ​ടി​യാ​ണ് ടി20​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റെ​ന്ന റി​ക്കാ​ർ​ഡ് താ​രം സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.

ടൈ​റ്റ​ൻ​സും നൈ​റ്റ്സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു പ്രി​ട്ടോ​റി​യ​സി​ന്‍റെ റി​ക്കാ​ഡ് പ്ര​ക​ട​നം. പ്രി​ട്ടോ​റി​യ​സ് 79 പ​ന്തി​ൽ 15 ഫോ​റും 13 സി​ക്സും ഉ​ൾ​പ്പെ​ടെ 188 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​തോ​ടെ ടി20 ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ എ​ന്ന റി​ക്കാ​ഡും താ​ര​ത്തി​ന്‍റെ പേ​രി​ലാ​യി.

2013ലെ ​ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നാ​യി ക​ളി​ക്കു​മ്പോ​ൾ പൂ​നെ വാ​രി​യേ​ഴ്സി​നെ​തി​രെ ക്രി​സ് ഗെ​യ്ൽ നേ​ടി​യ 175 റ​ൺ​സി​ന്‍റെ റി​ക്കാ​ഡാ​ണ് പ്രി​ട്ടോ​റി​യ​സ് മ​റി​ക​ട​ന്ന​ത്. ഗെ​യ്ൽ അ​ന്ന് 66 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 175 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ എ​ന്ന റി​ക്കാർഡ് ഇ​പ്പോ​ഴും ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ്.

Latest News

Corehub Up