Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Increase

ഇന്ധനക്ഷാമം; വിമാന ടിക്കറ്റ് നിരക്ക് വർധിക്കും

കോ​ട്ട​യം: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷം തു​ട​ര്‍ന്നാ​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ലച്ചേക്കും. അ​റു​പ​തു ദി​വ​സ​ത്തെ ഏ​വി​യേ​ഷ​ന്‍ ട​ര്‍ബൈ​ന്‍ ഫ്യു​വ​ല്‍ (വി​മാ​ന ഇ​ന്ധ​നം) മാ​ത്ര​മാ​ണ് ക​രു​ത​ലെ​ന്നി​രി​ക്കെ ടി​ക്ക​റ്റ് നി​ര​ക്കി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ടാ​കും.

ഇ​ന്ധ​ന​വി​ല കൂ​ടി​യ​തി​നാ​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ വി​മാ​ന ഇ​ന്ധ​ന​ത്തി​നു ചു​മ​ത്തു​ന്ന നി​കു​തി ഏ​കീ​ക​രി​ക്കാ​ന്‍ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം ഫ്യൂ​വ​ല്‍ ക​മ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. നി​ല​വി​ല്‍ ഇ​ത് ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍ ഒ​രു ശ​ത​മാ​ന​വും ഡ​ല്‍ഹി​യി​ല്‍ 25 ശ​ത​മാ​ന​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യിലെ‍ യു​ദ്ധ​ത്തെ​ത്തു​ട​ര്‍ന്ന് വി​മാ​ന ഇ​ന്ധ​ന​വി​ല ഇ​ര​ട്ടി​യാ​യി.

ഫെ​ബ്രു​വ​രി 27ന് ​വീ​പ്പ​യ്ക്ക് 99.40 ഡോ​ള​ര്‍ ആ​യി​രു​ന്ന​ത് നി​ല​വി​ല്‍ 195.19 ഡോ​ള​റാ​യി. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക്‍ 40 ശ​ത​മാ​നം വ​രെ വ​ര്‍ധി​ച്ചു. ഡ​ല്‍ഹി​യി​ല്‍ വി​മാ​ന ഇ​ന്ധ​ന​വി​ല കി​ലോ ലി​റ്റ​റി​ന് 2.07 ല​ക്ഷ​ത്തി​ലെ​ത്തി റി​ക്കാ​ര്‍ഡി​ട്ടു.​ വി​മാ​ന ഇ​ന്ധ​ന​ത്തി​ന് ലോ​ക​ത്തുത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ.

റ​ഷ്യ- യു​ക്രെ​യ്ന്‍ യു​ദ്ധം തുടങ്ങിയ കാ​ല​ത്താ​യി​രു​ന്നു മു​ന്‍പ് വ​ലി​യ തോ​തി​ല്‍ വി​ല വ​ര്‍ധി​ച്ച​ത്. ഇ​ന്‍ഡി​ഗോ, സ്‌​പൈ​സ് ജെ​റ്റ്, ആ​കാ​ശ എ​യ​ര്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്ക് ന​ഷ്ടം ഏ​റി​യ​തോ​ടെ ആ​ഭ്യ​ന്ത​ര സ​ര്‍വീ​സ് തു​ട​രു​ക ദു​ഷ്‌​ക​ര​മാ​യി. ഗ​ള്‍ഫ് സെ​ക്ട​റി​ലു​ള്‍പ്പെ​ടെ ഒ​ട്ടേ​റെ സ​ര്‍വീ​സു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് വ​ന്‍ ന​ഷ്ട​മു​ണ്ടാ​ക്കി​ട്ടു​ണ്ട്.

ഹോ​ര്‍മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​വും കാ​ര​ണം പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ വി​മാ​ന ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്രാ​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​വു​മാ​യി ആ​ലോ​ചി​ച്ച് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ 25 ശ​ത​മാ​നം വ​ര്‍ധ​ന​വ് മാ​ത്ര​മേ എ​യ​ര്‍ലൈ​നു​ക​ള്‍ക്ക് കൈ​മാ​റി​യി​ട്ടു​ള്ളൂ. എ​ന്നാ​ല്‍ അ​ന്താരാ​ഷ്ട്ര റൂ​ട്ടു​ക​ളി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ ന​ല്‍കു​ന്ന​തി​ന് തു​ല്യ​മാ​യ വി​ല ന​ല്‍കേ​ണ്ടി​വ​രും. ഇ​ന്ത്യ​ന്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വി​ന്‍റെ 45 ശ​ത​മാ​ന​വും വി​മാ​ന ഇ​ന്ധ​ന​ത്തി​നാ​ണ്.

നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന തോ​തി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​മ്പോ​ള്‍ ന​ഷ്ടം ഇ​ര​ട്ടി​യാ​കും. യാ​ത്ര​ക്കാ​ര്‍ കു​റ​വു​ള്ള സ​ര്‍വീ​സു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി നി​റു​ത്തി​വ​യ്ക്കാ​ന്‍ വിമാ​ന ക​മ്പ​നി​ക​ള്‍ നി​ര്‍ബ​ന്ധി​ത​രാ​യേ​ക്കും.

ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​വി​നു പു​റ​മെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന നൂ​റു ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍, ബ​ദ​ല്‍ റൂ​ട്ടു​ക​ളി​ലെ അ​ധി​ക ദൂ​രം പ​റ​ക്ക​ല്‍ എ​ന്നി​വ​മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്ട​വും ക​മ്പ​നി​ക​ള്‍ക്ക് ബാ​ധ്യ​ത​യാ​ണ്. ഇ​തി​നോ​ട​കം അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും വി​മാ​ന സ​ര്‍വീ​സു​ക​ള്‍ വ​ലി​യ തോ​തി​ല്‍ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up