x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല വ​ർ​ധ​ന​യും നി​കു​തി​ക്കു​റ​വും; സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു


Published: February 13, 2026 01:59 AM IST | Updated: February 13, 2026 01:59 AM IST

ജി​ജേ​ഷ് ചാ​വ​ശേ​രി

മ​ട്ട​ന്നൂ​ർ: സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തും നി​കു​തി കു​റ​ഞ്ഞ​തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റം​സി​ന് സ്വ​ർ​ണം പി​ടി​ക്കാ​നാ​യി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും സ്വ​ർ​ണ വി​ല വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത​താ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കു​റ​യാ​നി​ട​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

സ്വ​ർ​ണ​ത്തി​ന് പ​വ​ന് 40,000 രൂ​പ വ​രെ​യു​ള്ള​പ്പോ​ൾ പു​തി​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് കോ​ടി​ക​ളു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ർ​ണം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ 16 ശ​ത​മാ​നം വ​രെ നി​കു​തി അ​ട​യ്ക്ക​ണ​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ആ​റ് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വ​ർ​ണ​ത്തി​ന് വി​ല വ​ർ​ധി​ച്ച​തും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. നി​കു​തി കു​റ​യു​ന്ന​തി​ന് മു​മ്പ് സ്വ​ർ​ണം ക​ട​ത്തി​യാ​ൽ ക​ട​ത്തു​കാ​ർ​ക്ക് വ​ലി​യ ലാ​ഭ​മു​ണ്ടാ​യി​രു​ന്നു. ക​ട​ത്തു​കാ​ർ​ക്കു​ള്ള ക​മ്മീ​ഷ​നും വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജും ന​ൽ​കി​യാ​ലും ന​ല്ലൊ​രു ലാ​ഭം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​ർ​ണ​ത്തി​ന് പ​വ​ന് ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​യ​തോ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് പൂ​ർ​ണ​മാ​യും നി​ല​ച്ചു. വ​ലി​യ ലാ​ഭ​മി​ല്ലാ​തെ ശ​രീ​ര​ത്തി​നു​ള്ളി​ൽ ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​വ​ന്നാ​ലും പി​ടി​ക്ക​പ്പെ​ട്ടാ​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ക​ട​ത്തു​കാ​ർ​ക്കു​ണ്ടാ​കു​ക. ഇ​താ​ണ് ഇ​പ്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് നി​ല​യ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഒ​ളി​പ്പി​ച്ച് ക​ട​ത്തി കൊ​ണ്ടു​വ​ന്നാ​ൽ പി​ടി​ക്കു​ന്ന സ്വ​ർ​ണം സ​ർ​ക്കാ​രി​ലേ​ക്കാ​ണ് ക​ണ്ടു​കെ​ട്ടു​ക.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ത്യാ​ധു​നി​ക മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള​ള​വ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്നു. ട്രോ​ളി​ക്കു​ള്ളി​ലും​ചോ​ക്‌​ളേ​റ്റി​നു​ള്ളി​ലും പാ​ത്രം ക​ഴു​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​ക്ര​ബ​റി​നു​ള്ളി​ലും പാ​ന്‍റ്സി​നു​ള്ളി​ൽ തേ​ച്ച് പി​ടി​പ്പി​ച്ചു​മാ​ണ് സ്വ​ർ​ണം ക​ട​ത്തി​യി​രു​ന്ന​ത്. ക​ട​ലാ​സ് രൂ​പ​ത്തി​ലും റി​ബ​ണി​ന്‍റെ രൂ​പ​ത്തി​ലും സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​ദ്വാ​ര​ത്തി​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന​താ​യി​രു​ന്നു പ​തി​വാ​യ രീ​തി.

2018 ഡി​സം​ബ​ർ ഒ​മ്പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 16ാം ദി​വ​സം ത​ന്നെ ആ​ദ്യ സ്വ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു കി​ലോ സ്വ​ർ​ണ​വു​മാ​യി ക​തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ലാ​യ​താ​ണ് ആ​ദ്യ കേ​സ്. സ്വ​ർ​ണം പി​ടി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ക​സ്റ്റം​സ് പ​രി​ശോ​ധ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​ക്ത​മാ​ണ്.

Tags : Price increase nattuvishesham local news

Recent News

Corehub Up