Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthamon Approach Road

Pathanamthitta

പു​ത​മ​ൺ അ​പ്പ്രോ​ച്ച് റോ​ഡി​ലെ വി​ള്ള​ൽ; എം​എ​ൽ​എ പ​രി​ശോ​ധി​ച്ചു

റാ​ന്നി: പു​ത​മ​ൺ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള അ​പ്പ്രോ​ച്ച് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ‍​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.

ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ച് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി സാ​ബു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സിം​കു​ട്ടി, എ.​കെ. ലാ​ലു, അ​ബി​ൻ കൈ​ത​വ​ന,മോ​ഹ​ന​ച​ന്ദ്ര​ൻ, സാ​ബു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up