പുതമൺ പാലം അപ്രോച്ച് റോഡിലെ വിള്ളൽ പഴകുളം മധു എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു.
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ പഴകുളം മധു എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ടതു സംബന്ധിച്ച് സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡിസിസി ജനറൽ സെക്രട്ടറി ജാസിംകുട്ടി, എ.കെ. ലാലു, അബിൻ കൈതവന,മോഹനചന്ദ്രൻ, സാബു ഓലിക്കൽ എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham Local News Crack Puthamon approach road