x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഹ്റു​ട്രോ​ഫി വള്ളംകളി ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 6, 2026 11:48 PM IST | Updated: August 6, 2026 11:48 PM IST

72 ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ടീ​സ​ർ വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടീ​സ​ർ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ല​പ്പു​ഴ​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ത​ന​ത് അ​ട​യാ​ള​ങ്ങ​ളും വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും കോ​ർ​ത്തി​ണ​ക്കി 57 സെ​ക്ക​ൻ​ഡു​ള്ള വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ അ​നു​രൂ​പ് ആ​ന​ന്ദാ​ണ്. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രാ​ണ് ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് 22-നാ​ണ് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി.

മിക​ച്ച ക​മ​ന്‍റ​റി​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം

ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ക​മ​ന്‍റ​റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, മു​ൻ​എം​എ​ൽ​എ​മാ​രാ​യ സി.​കെ. സ​ദാ​ശി​വ​ൻ, എ.​എ. ഷു​ക്കൂ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഹൈ​സ്‌​കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പൊ​തു​വി​ഭാ​ഗം (പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. അ​ഞ്ചു മി​നി​റ്റാ​ണ് സ​മ​യ​പ​രി​ധി. 2025 നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഫൈ​ന​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക​മ​ന്‍റ​റി അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. ഇ​രു വി​ഭാ​ഗ​ത്തി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് - 0477-2251349.

വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ വ​ള്ളം തു​ഴ​യു​ന്ന വേ​ഴാ​മ്പ​ലി​ന് "വേ​ഴു' എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച എ.​ആ​ർ. ഷു​ഹൈ​ബി​ന് സ​മാ​പ​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Nehru Trophy

Recent News

Corehub Up