x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​മു​ഖ​ത്ത് ത​ണ​ലാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 6, 2026 11:51 PM IST | Updated: August 6, 2026 11:54 PM IST

കി​ഴ​ക്കേ​ന​ട യു​പി സ്കൂ​ളി​ലെ ക്യാന്പിലെ സ്നേ​ഹ​സ​ദ്യ.

ചെ​ങ്ങ​ന്നൂ​ർ: പ്ര​കൃ​തിദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽനി​ന്നും ക​ര​ക​യ​റാ​ൻ ഒ​രു നാ​ട് ഒ​ന്നാ​കെ കൈ​കോ​ർ​ത്ത​പ്പോ​ൾ, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നാം വാ​ർ​ഡ് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് മാ​തൃ​കാ​പ​ര​മാ​യ ഒ​രു അ​തി​ജീ​വ​ന ഗാ​ഥ​യാ​യി മാ​റി. സ്വ​ന്തം വാ​ർ​ഡി​ൽ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും, അ​യ​ൽ​പ​ക്ക​ത്തെ അ​ഞ്ചാം വാ​ർ​ഡി​ലും ആ​റാം വാ​ർ​ഡി​ലും പ്ര​ള​യ​ജ​ലം ക​യ​റി​യ വീ​ടു​ക​ളി​ലെ മ​നു​ഷ്യ​ർ​ക്ക് ത​ണ​ലേ​കാ​നാ​ണ് മൂ​ന്നാം വാ​ർ​ഡ് കി​ഴ​ക്കേ​ന​ട യു​പി സ്‌​കൂ​ളി​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്. ദു​ര​ന്ത​മു​ഖ​ത്തു​നി​ന്നും എ​ത്തി​യ 22-ഓ​ളം പേ​ർ​ക്കാ​ണ് ഈ ​ക്യാ​മ്പി​ൽ സു​ര​ക്ഷി​ത​മാ​യ അ​ഭ​യം ഒ​രു​ക്കി​യ​ത്.

ക്യാ​മ്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും ഒ​രു​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​ല്ല ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​നം. പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ, അ​ഞ്ചും ആ​റും വാ​ർ​ഡു​ക​ളി​ലെ ചെ​ളി​നി​റ​ഞ്ഞ വീ​ടു​ക​ൾ ക​ഴു​കി ശു​ചീ​ക​രി​ക്കു​ന്ന​തി​ലും ന​ഗ​ര​സ​ഭ​യു​ടെ മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ ഓ​രോ വീ​ട്ടി​ലും എ​ത്തി​ക്കു​ന്ന​തി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ​യാ​ണ് ക്യാ​മ്പി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് അംഗങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ൾ എ​ന്നി​വ​രെ​ല്ലാം ഒ​ന്നി​ച്ചി​രു​ന്ന് സ​ദ്യ ​ക​ഴി​ച്ചു.

ദു​ര​ിതത്തി​ന്‍റെ ക​യ്പേ​റി​യ അനുഭവങ്ങളിലും, കൂ​ട്ടാ​യ്മ​യു​ടെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും വ​ലി​യൊ​രു സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ഈ ​ക്യാ​മ്പി​ലെ ഓ​രോ​രു​ത്ത​രും സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നു​പ​മ, സ​ന്ന​ദ്ധ​സേ​വക​രാ​യ ദി​ലീ​പ് ഉ​ത്രം, വി​നോ​ദ് വി​ശ്വം, ശ്രീ​കു​മാ​ർ, വൈ​ശാ​ഖ​ൻ, ഗി​രീ​ഷ് ന​ട​രാ​ജ​ൻ, മ​നോ​ജ് വൈ​ഖ​രി, മ​നോ​ജ് വി​ശ്വം, പ്രേം​രാ​ജ്, അ​പ്പു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന്നാ​ർ: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യഹ​സ്‌​ത​വു​മാ​യി കു​ട്ട​ൻ​പേ​രൂ​ർ എ​സ്കെ​വി ഹൈ​സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ന്‍റും. ക്യാ​മ്പി​ലേ​ക്കു​വേ​ണ്ട അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ട​ൻ പേ​രൂ​ർ യു​പി​എ​സ്, എ​സ്കെ​വി എ​ച്ച്എ​സ്, ഗ​വ. യു​പി​എ​സ് എ​ണ്ണ​യ്ക്കാ​ട്, ഗ​വ.​ ജെ​ബി​എ​സ് ഗ്രാ​മം എ​ന്നീ ക്യാ​മ്പു​ക​ളി​ലാണ സാധനങ്ങൾ വിവതരണം ചെയ്തത്.

മാ​നേ​ജ​ർ സു​ധ​ൻ പി​ള്ള , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന സ​ന്തോ​ഷ്, സു​ശീ​ല കു​മാ​രി പ്ര​ഥ​മ​ാധ്യാ​പി​ക ശി​ല്പ ബി. ​നാ​യ​ർ, അ​ധ്യാ​പ​ക​രാ​യ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി, വി​ഷ്ണു​പ്ര​സാ​ദ്. ഡി. ​ര​മ്യ, അ​നി​ൽ​കു​മാ​ർ, ശ്രീ​കു​മാ​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദു​രി​താ​ശ്വ​ാസകേ​ന്ദ്രം തു​റ​ന്നു

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ല്‍ ദു​രി​താ​ശ്വാസ​കേ​ന്ദ്രം തു​റ​ന്നു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചി​ക്ക​ര മു​റി​ക​ളി​ലാ​ണ് ദു​രി​ത​ബാ​ധി​ത​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 50 പേ​ർ ക്യാ​മ്പി​ലെ​ത്തി.

Tags : Nattuvishesham DistrictNews DeepikaNews relief camp

Recent News

Corehub Up