പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: എക്സൈസ് സ്പെഷൽ സംഘം നടത്തിയ വ്യാപക പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. ജ്യോതിസ് സെൻട്രൽ സ്കൂളിനു സമീപം വൈഷ്ണവത്തിൽ അക്ഷയ് ബാബുവിനെ(24)യാണ് 3.82 ഗ്രാം എംഡിഎംഎ സഹിതം എക് സൈസ് സംഘം അറസ്റ്റ് ചെയ്തത്. അക്ഷയിനെ അറസ്റ്റുചെയ്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ജിം നടത്തിപ്പുകാരനായ ഐഎൻടിയുസി മുൻ ജില്ലാ സെക്രട്ടറികഴക്കൂട്ടം കരിയിൽ മംഗലശേരി വീട്ടിൽ ലാലുവാണെ ന്നു വ്യക്തമായതായി എക് സൈസ് അറിയിച്ചു. എക് സൈസ് സംഘം ലാലുവിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയായിരുന്നു എക്സൈസിന്റെ പരിശോധന. ലാലുവിന്റെ വീട്ടിൽ നിന്നും 2.78 ഗ്രാം എംഡിഎംഎയും കണ്ടെത്തി.തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്.
Tags : Nattuvishesham Local News Excise Youth arrested