അയോധ്യയിലെ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണവും സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ലഭിച്ച ആകെ 3,300 കോടി രൂപ യോളമുള്ള സംഭാവനകളുടെ ഓഡിറ്റിംഗ് പൂർത്തിയായെന്നും എല്ലാ തുകയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പണം എണ്ണുന്ന ഘട്ടത്തിൽ കുറച്ചു ജീവനക്കാർ മാത്രമാണ് മോഷണം നടത്തിയതെന്നും ഫണ്ടുകളിൽ വൻകിട തട്ടിപ്പുകളോ ഫണ്ട് തിരിമറിയോ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്രസ്റ്റിന് സംഭാവനയായി ലഭിച്ച ബാങ്ക് ട്രാൻസ്ഫറുകൾ, ഓൺലൈൻ സംഭാവനകൾ, ഡിപ്പോസിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള 3,300 കോടി രൂപയും പൂർണമായും ഓഡിറ്റ് ചെയ്യപ്പെട്ടതും സുരക്ഷിതവുമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഭക്തർ നേരിട്ട് കൗണ്ടറുകളിലും കാണിക്കവഞ്ചികളിലും നൽകിയ പണം കൈകാര്യം ചെയ്യുകയും എണ്ണുകയും ചെയ്ത താത്കാലിക ജീവനക്കാരിൽ ചിലർ പണം കവർന്ന സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുകയും കുറ്റക്കാരായ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത് പണം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash