x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സം​വ​ര​ണം തു​ട​രും; ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ർ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണം': ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്

ഓൺലൈൻ ഡെസ്ക്
Published: August 6, 2026 11:37 PM IST | Updated: August 6, 2026 11:37 PM IST

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക വി​വേ​ച​ന​വും അ​സ​മ​ത്വ​വും നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം രാ​ജ്യ​ത്ത് സം​വ​ര​ണ സം​വി​ധാ​നം തു​ട​രു​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. എ​ന്നാ​ൽ, സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക പു​രോ​ഗ​തി കൈ​വ​രി​ച്ച കു​ടും​ബ​ങ്ങ​ൾ, അ​തേ വി​ഭാ​ഗ​ത്തി​ലെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​മേ​ധ​യാ ഉ​പേ​ക്ഷി​ക്കാ​നോ വ​ച്ചു​മാ​റാ​നോ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ച​രി​ത്ര​പ​ര​മാ​യ നീ​തി​നി​ഷേ​ധ​ങ്ങ​ളും സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ളും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ സം​വ​ര​ണം അ​നി​വാ​ര്യ​മാ​ണ്. ഇ​തി​ൽ ആ​ർ​എ​സ്എ​സി​ന് യാ​തൊ​രു​വി​ധ എ​തി​ര​ഭി​പ്രാ​യ​വു​മി​ല്ലെ​ന്ന് മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. സം​വ​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഉ​ന്ന​ത നി​ല​യി​ലെ​ത്തി​യ​വ​രും ഒ​ന്നി​ല​ധി​കം ത​ല​മു​റ​ക​ളാ​യി അ​തി​ന്‍റെ ആ​നു​കൂ​ല്യം അ​നു​ഭ​വി​ച്ച​വ​രും സ്വ​ന്തം വി​ഭാ​ഗ​ത്തി​ലെ കൂ​ടു​ത​ൽ നി​ർ​ധ​ന​രാ​യ​വ​ർ​ക്കാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​ര​ണം.

കേ​വ​ലം നി​യ​മ​പ​ര​മാ​യ സം​വ​ര​ണം കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ​തി​യി​ൽ മാ​റ്റം വ​രി​ക​യും സാ​മൂ​ഹി​ക സ​മ​ത്വം കൈ​വ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴേ വി​വേ​ച​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : RSSChief MohanBhagwat LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up