x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ഇ​ട​ഞ്ഞു​ത​ന്നെ

വെബ്ഡെസ്ക്
Published: August 7, 2026 12:15 AM IST | Updated: August 7, 2026 12:15 AM IST

യു​വേ​ഫ

സൂ​റി​ച്ച്: ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീ​നോ​യു​ടെ ക്ഷ​മാ​പ​ണ​മി​ല്ലാ​തെ, യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നും ഇ​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി യു​വേ​ഫ. തെ​റ്റു​പ​റ്റി​യെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ഫി​ഫ സെ​ക്ര​ട്ട​റി ജന​റ​ലി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളു​ന്ന​താ​ണ് യു​വേ​ഫ​യു​ടെ നി​ല​പാ​ട്.

ലോ​ക​ക​പ്പ് അ​ട​ക്ക​മു​ള്ള ഫി​ഫ​യു​ടെ എ​ല്ലാ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളും യു​വേ​ഫ​യും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളും ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​തു തു​ട​രു​മെ​ന്നും അ​വ​ര്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

സ്വ​കാ​ര്യ​നി​ക്ഷേ​പം ക്ഷ​ണി​ക്കു​ന്ന നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം നീ​ക്കം ഭാ​വി​യി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും വീ​ഴ്ച അം​ഗീ​ക​രി​ച്ച് ഫി​ഫ പ്ര​സി​ഡ​ന്‍റ് മാ​പ്പ​പേ​ക്ഷി​ക്ക​ണ​മെ​ന്നും യു​വേ​ഫ പ്ര​സ്താ​വി​ച്ചു.

ഇ​പ്പോ​ള്‍ ന​ട​ന്നി​രി​ക്കു​ന്ന​ത് ഫി​ഫ പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളു​ടെ പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നും യു​വേ​ഫ തു​റ​ന്ന​ടി​ച്ചു.

Tags : UEFA Clash Continues Sports

Recent News

Corehub Up