x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഫാ​ന്‍റീനോ രാ​ജി​വ​യ്ക്ക​ണം: ഫി​ഗോ

വെബ്ഡെസ്ക്
Published: August 7, 2026 12:12 AM IST | Updated: August 7, 2026 12:12 AM IST

ലൂ​യി​ ഫി​ഗോ​

ലി​സ്ബ​ണ്‍: ഫി​ഫ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീനോ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ലൂ​യി​ ഫി​ഗോ​യും. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഫി​ഗോ, ഇ​ന്‍​ഫാ​ന്‍റീ​നോ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

“ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ലെ മ​റ്റു പ​ല​ര്‍​ക്കു​മൊ​പ്പം ഞാ​നും ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീനോ ഫി​ഫ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​ന്ന​ത​മാ​ക്കേ​ണ്ട ക​സേ​ര​യെ അ​പ​മ​തി​പ്പി​ലേ​ക്ക് അ​ദ്ദേ​ഹം ത​ള്ളി​വി​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​തി​ര്‍​ന്ന സ്റ്റാ​ഫു​ക​ളു​ടെ​യും ഉ​പ​ദേ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി. ഫു​ട്‌​ബോ​ളി​നെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​ട്ടി​ല്ല.''- ഫി​ഗോ കു​റി​ച്ചു.

പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ലൂ​യി​ ഫി​ഗോ. പോ​ര്‍​ച്ചു​ഗ​ലി​നാ​യി 127 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 32 ഗോ​ള്‍ ഈ ​വിം​ഗ​ര്‍ സ്വ​ന്ത​മാ​ക്കി. സ്‌​പോ​ര്‍​ട്ടിം​ഗ്, ബാ​ഴ്‌​സ​ലോ​ണ, റ​യ​ല്‍ മാ​ഡ്രി​ഡ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ടീ​മു​ക​ള്‍​ക്കാ​യി പ​ന്തുത​ട്ടി.

Tags : LuisFigo Infantino Resingn FIFAPresident Demand SocialMedia Sports

Recent News

Corehub Up