പ്രതീകാത്മക ചിത്രം
കൊച്ചി: വനിതാ സംരംഭകരുടെ ലൈഫ്സ്റ്റൈല്‍ എക്സിബിഷനായ സീയ സീസണ്‍സ് 15-ാം എഡിഷന് എട്ട്, ഒന്‍പത് തീയതികളില്‍ പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന എക്സിബിഷനില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള 100ലധികം വനിതാ സംരംഭകര്‍ അവരുടെ ഉൽപന്നങ്ങള് അവതരിപ്പിക്കും.
ഫാഷന്‍, ലൈഫ്സ്റ്റൈല്‍, ഹോം ഡെക്കര്‍, ജ്വല്ലറി, വെല്‍നസ്, ഗിഫ്റ്റിംഗ് തുടങ്ങി നിരവധി മേഖലകളിലെ പ്രീമിയം ബ്രാന്‍ഡുകളും പുതുമുഖ സംരംഭകരും ഒരേ വേദിയില്‍ അണിനിരക്കുന്നതാണ് എക്സിബിഷന്. നടി ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ ലോഞ്ചും നടക്കും. നടി ശ്രുതി രാജനികാന്ത് അവതരിപ്പിക്കുന്ന ഫ്രാഗ്രന്‍സ് കളക്ഷനും എക്സിബിഷന്റെ പ്രത്യേകതകളിലൊണ്. എട്ടിന് രാവിലെ 10.30ന് ജസ്റ്റീസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ബിന്ദു പണിക്കര്‍, ആന്മരിയ, ശ്രുതി രജനികാന്ത് എന്നിവരാണ് വിശിഷ്ടാതിഥികൾ. പ്രവേശനം സൗജന്യം
Tags : Nattuvishesham DistrictNews DeepikaNews Lifestyle Expo