x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ 59 സ്റ്റേഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​നി എ​സ്‌​ഐ​മാ​ര്‍​ക്ക്

സീ​മ മോ​ഹ​ൻ​ലാ​ൽ
Published: August 7, 2026 01:28 AM IST | Updated: August 7, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​ന് പു​തി​യ മു​ഖം ന​ല്‍​കു​ന്ന എ​ന്‍റെ പോ​ലീ​സ് പ​ദ്ധ​തി​ പ്ര​കാ​രം ജി​ല്ല​യി​ലെ 59 സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​നി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് (എ​സ്‌​ഐ). കൊ​ച്ചി സി​റ്റി​യി​ലെ ആ​കെ​യു​ള്ള 26 ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 21 എ​ണ്ണ​ത്തി​ലും എ​റ​ണാ​കു​ളം റൂ​റ​ലി​ലെ 41 സ്റ്റേ​ഷ​നു​ക​ളി​ല്‍ 38 എ​ണ്ണ​ത്തി​ലു​മാ​ണ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ (എ​സ്എ​ച്ച്ഒ)​മാ​രാ​യി എ​സ്‌​ഐ​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ഈ ​മാ​സം 15ന് ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

കൊ​ച്ചി സി​റ്റി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം സൗ​ത്ത്, മ​ട്ടാ​ഞ്ചേ​രി, തൃ​ക്കാ​ക്ക​ര സ​ബ് ഡി​വി​ഷ​നു​ക​ളി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, പാ​ലാ​രി​വ​ട്ടം, പ​ള്ളു​രു​ത്തി, തൃ​ക്കാ​ക്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ഐ​പി​എ​സ്എ​ച്ച്ഒ) എ​സ്എ​ച്ച്ഒ ആ​യി തു​ട​രും.

ബാ​ക്കി 21 സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ടു വീ​തം സ്റ്റേ​ഷ​നു​ക​ള്‍​ക്ക് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ണ്ടാ​കു​മെ​ങ്കി​ലും എ​സ്‌​ഐ​മാ​ര്‍​ക്കാ​യി​രി​ക്കും എ​സ്എ​ച്ച്ഒ​യു​ടെ ചു​മ​ത​ല. എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ ആ​ലു​വ ഈ​സ്റ്റ്, നെ​ടു​മ്പാ​ശേ​രി, ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​പി എ​സ്എ​ച്ച്ഒ​മാ​രു​ള്ള​ത്. മ​റ്റു​ള്ള 38 സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍മാ​രാ​യി എ​സ്‌​ഐ​മാ​ര്‍ വ​രും. എ​സ്എ​ച്ച്ഒ​മാ​രാ​യി എ​ത്തു​ന്ന എ​സ്‌​ഐ​മാ​ര്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ​ബ് ഡി​വി​ഷ​ന്‍

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ഐ​പി​എ​സ്എ​ച്ച്ഒ - എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍
ചേ​രാ​ന​ല്ലൂ​ര്‍ സ​ര്‍​ക്കി​ള്‍ - ചേ​രാ​ന​ല്ലൂ​ര്‍, മു​ള​വു​കാ​ട് സ്റ്റേ​ഷ​നു​ക​ള്‍
ക​ട​വ​ന്ത്ര സ​ര്‍​ക്കി​ള്‍ - ക​ട​വ​ന്ത്ര, എ​ള​മ​ക്ക​ര സ്റ്റേഷ​നു​ക​ള്‍
എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ഐ​പി​എ​സ്എ​ച്ച്ഒ- എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, വ​നി​താ സ്റ്റേഷ​നു​ക​ള്‍ പാ​ലാ​രി​വ​ട്ടം ഐ​പി​എ​സ്എ​ച്ച്ഒ - പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ന്‍

എ​റ​ണാ​കു​ളം സൗ​ത്ത് സ​ര്‍​ക്കി​ള്‍

എ​റ​ണാ​കു​ളം സൗ​ത്ത് സ​ര്‍​ക്കി​ള്‍ - എ​റ​ണാ​കു​ളം സൗ​ത്ത്, ഹാ​ര്‍​ബ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍
മ​ര​ട് സ​ര്‍​ക്കി​ള്‍ - മ​ര​ട്, പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ള്‍

മ​ട്ടാ​ഞ്ചേ​രി സ​ര്‍​ക്കി​ള്‍

ഫോ​ര്‍​ട്ടുകൊ​ച്ചി സ​ര്‍​ക്കി​ള്‍- ഫോ​ര്‍​ട്ടു​കൊ​ച്ചി,ഫോ​ര്‍​ട്ടുകൊ​ ച്ചി ടൂ​റി​സം പോ​ലീ​സ് യൂ​ണി​റ്റ്, മ​ട്ടാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ള്‍
തോ​പ്പും​പ​ടി സ​ര്‍​ക്കി​ള്‍ - തോ​പ്പും​പ​ടി, ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നു​ക​ള്‍
പ​ള്ളു​രു​ത്തി ഐ​പി​എ​സ്എ​ച്ച്ഒ - പ​ള്ളു​രു​ത്തി സ്റ്റേ​ഷ​ന്‍, കു​മ്പ​ള​ങ്ങി ഔ​ട്ട് പോ​സ്റ്റ്

തൃ​ക്കാ​ക്ക​ര സ​ര്‍​ക്കി​ള്‍

തൃ​ക്കാ​ക്ക​ര ഐ​പി​എ​സ്എ​ച്ച്ഒ - തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​ന്‍
ക​ള​മ​ശേ​രി സ​ര്‍​ക്കി​ള്‍ - ക​ള​മ​ശേ​രി, ഏ​ലൂ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍
ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ​ര്‍​ക്കി​ള്‍ - ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​ന്‍
ഹി​ല്‍​പാ​ല​സ് സ​ര്‍​ക്കി​ള്‍- ഹി​ല്‍​പാ​ല​സ്, ഉ​ദ​യം​പേ​രൂ​ര്‍ സ്റ്റേ​ഷ​ന്‍

എ​റ​ണാ​കു​ളം റൂ​റ​ല്‍

ആ​ലു​വ സ​ബ് ഡി​വി​ഷ​ന്‍

ആ​ലു​വ ഈ​സ്റ്റ് ഐ​പി​എ​സ്എ​ച്ച്ഒ - ആ​ലു​വ ഈ​സ്റ്റ്, വ​നി​താ സ്റ്റേ​ഷ​നു​ക​ള്‍, ആ​ലു​വ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്
ബി​നാ​നി​പു​രം സ​ര്‍​ക്കി​ള്‍ - ബി​നാ​നി​പു​രം, ആ​ലു​വ വെ​സ്റ്റ്, എ​ട​ത്ത​ല സ്റ്റേ​ഷ​നു​ക​ള്‍
നെ​ടു​മ്പാ​ശേ​രി ഐ​പി​എ​സ്എ​ച്ച്ഒ - നെ​ടു​മ്പാ​ശേ​രി, എ​യ​ര്‍​പോ​ര്‍​ട്ട് ഔ​ട്ട് പോ​സ്റ്റ്
അ​ങ്ക​മാ​ലി സ​ര്‍​ക്കി​ള്‍- അ​ങ്ക​മാ​ലി, ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​ന്‍
ഐ​പി ക​ണ്‍​ട്രോ​ള്‍ റൂം - ​ജി​ല്ല ക​ണ്‍​ട്രോ​ള്‍ റൂം

മു​ന​മ്പം സ​ബ് ഡി​വി​ഷ​ന്‍

ഞാ​റ​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ - ഞാ​റ​ക്ക​ല്‍, മു​ന​മ്പം സ്റ്റേ​ഷ​നു​ക​ൾ
നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ​ര്‍​ക്കി​ള്‍ - നോ​ര്‍​ത്ത് പ​റ​വൂ​ര്‍, വ​രാ​പ്പു​ഴ സ്റ്റേ​ഷ​നു​ക​ള്‍
വ​ട​ക്കേ​ക്ക​ര സ​ര്‍​ക്കി​ള്‍ - വ​ട​ക്കേ​ക്ക​ര, പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്റ്റേ​ഷ​നു​ക​ള്‍

പെ​രു​മ്പാ​വൂ​ര്‍ സബ് ​ഡി​വി​ഷ​ന്‍

പെ​രു​മ്പാ​വൂ​ര്‍ സ​ര്‍​ക്കി​ള്‍ - പെ​രു​മ്പാ​വൂ​ര്‍, കോ​ട​നാ​ട് സ്റ്റേ​ഷ​നു​ക​ള്‍, ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ്
കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ള്‍ - കു​ന്ന​ത്തു​നാ​ട്, ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ള്‍
കാ​ല​ടി സ​ര്‍​ക്കി​ള്‍ - കാ​ല​ടി, അ​യ്യ​മ്പു​ഴ സ്റ്റേ​ഷ​നു​ക​ള്‍
4കു​റു​പ്പം​പ​ടി സ​ര്‍​ക്കി​ള്‍ - കു​റു​പ്പം​പ​ടി, കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​നു​ക​ള്‍

മൂ​വാ​റ്റു​പു​ഴ സ​ബ് ഡി​വി​ഷ​ന്‍

മൂ​വാ​റ്റു​പു​ഴ സ​ര്‍​ക്കി​ള്‍ -ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ് മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നു​ക​ള്‍
കോ​ത​മം​ഗ​ലം സ​ര്‍​ക്കി​ള്‍ - കോ​ത​മം​ഗ​ലം, കു​ട്ട​മ്പു​ഴ, ഊ​ന്നു​ക​ല്‍, ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ് കോ​ത​മം​ഗ​ലം
ക​ല്ലൂ​ര്‍​ക്കാ​ട് സ​ര്‍​ക്കി​ള്‍ - ക​ല്ലൂ​ര്‍​ക്കാ​ട്, പോ​ത്താ​നി​ക്കാ​ട് സ്റ്റേ​ഷ​നു​ക​ള്‍

പു​ത്ത​ന്‍​കു​രി​ശ് സ​ബ് ഡി​വി​ഷ​ന്‍

പു​ത്ത​ന്‍​കു​രി​ശ് സ​ര്‍​ക്കി​ള്‍ - പു​ത്ത​ന്‍​കു​രി​ശ്, രാ​മ​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ള്‍
പി​റ​വം സ​ര്‍​ക്കി​ള്‍ പ​റ​വം, കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​നു​ക​ള്‍
ചോ​റ്റാ​നി​ക്ക​ര സ​ര്‍​ക്കി​ള്‍ - ചോ​റ്റാ​നി​ക്ക​ര, മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ള്‍.

Tags : Nattuvishesham DistrictNews DeepikaNews charge

Recent News

Corehub Up