x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം 24ന് ​തു​ട​ങ്ങും

വെബ് ഡെസ്ക്
Published: August 7, 2026 01:33 AM IST | Updated: August 7, 2026 01:33 AM IST

പ്രതീകാത്മക ചിത്രം

 കൊ​ച്ചി: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കു​ന്ന ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഈ ​മാ​സം 24 മു​ത​ല്‍ 30 വ​രെ ന​ട​ക്കും. ദ​ര്‍​ബാ​ര്‍ ഹാ​ള്‍, ഫോ​ര്‍​ട്ടു​കൊ​ച്ചി, പ​റ​വൂ​ര്‍ വേ​ദി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കും.

ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. 25ന് ​ട്രൈ​ബ​ല്‍ ഉ​ന്ന​തി​ക​ളി​ല്‍ പ്ര​ത്യേ​ക ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ര്‍​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്രോ​ഗ്രാം സ​ബ് ക​മ്മി​റ്റി, ഫി​നാ​ന്‍​സ് സ​ബ് ക​മ്മി​റ്റി, പ​ബ്ലി​സി​റ്റി സ​ബ് ക​മ്മി​റ്റി എ​ന്നീ ഉ​പ​സ​മി​തി​ക​ള്‍​ക്ക് യോ​ഗം രൂ​പം ന​ല്‍​കി.

ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള നാ​ട​ന്‍ ക​ലാ​കാ​ര​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളി​ല്‍ നി​ന്ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ലാ​കാ​ര​ന്മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക 12ന് ​ചേ​രു​ന്ന പ്രോ​ഗ്രാം സ​ബ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up