സ്ഥലം മാറിപ്പോകുന്ന വി.സി. സിനി മോൾക്ക് കണിച്ചാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ യാത്രയയപ്പ് നൽകിയപ്പോൾ.
കണിച്ചാർ: കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ സ്ഥലംമാറ്റം ലഭിക്കാതെ ഏഴുവർഷമായി കണിച്ചാർ ആയുർവേദ ഡിസ്പെസറി അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി.സി. സിനിമോൾക്ക് ഒടുവിൽ നീതി ലഭിച്ചു.
സ്വദേശമായ കോളയാടിലെ ഡിസ്പെൻസറിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. നാൽപ്പത്തിയഞ്ച് ശതമാനം ഭിന്നശേഷി ഉണ്ടായിട്ടും സ്ഥലംമാറ്റം നല്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ഡിസ്പെൻസറി മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ വാർഡ് മെംബർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ കെ.എൻ. ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.