x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ കൈ​വി​ട​രു​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

വെബ് ഡെസ്ക്
Published: August 7, 2026 02:26 AM IST | Updated: August 7, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

​ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ർ​ഷ​ക​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​ട്ടും സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌- എം ​ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു. നെ​ൽ​കൃ​ഷി, വാ​ഴ,റ​ബ​ർ, കു​രു​മു​ള​ക്, തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ച എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ടി​യ​ന്ത​ര സ​ർ​വേ ന​ട​ത്തി യ​ഥാ​ർ​ഥ ന​ഷ്ടം വി​ല​യി​രു​ത്തി, ക​ർ​ഷ​ക​ർ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ർ​ണ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, കെ.​ടി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up