x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നെന്നാരോപിച്ച് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 7, 2026 03:10 AM IST | Updated: August 7, 2026 03:10 AM IST

പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​ഇ​യു പേ​രാ​മ്പ്ര​യി​ൽ ന​ട​ത്തിയ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്തു വ​രു​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ ഇ​നി മു​ത​ൽ അ​ക്കൗ​ണ്ട് വ​ഴി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു യോ​ഗ​വും ന​ട​ത്തി.

സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​രാ​ണ്ടി മ​നോ​ജ്, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​നീ​ഫ, ഇ.​കെ. അ​നി​ഷ്, എ​ൻ.​കെ. ദീ​പേ​ഷ്, കെ.​എം. ലീ​ഗി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​കെ. ദി​വാ​ക​ര​ൻ, നി​ജി​ൻ ലാ​ൽ, ബീ​ന, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local News Protest welfare pension

Recent News

Corehub Up