കണ്ണാടിക്കലില്‍ ശുചീകരണപ്രവര്ത്തനങ്ങളിലേര്പ്പെട്ട ഹോളിക്രോസ് കോളജ് വിദ്യാര്‍ഥികള്‍ കെ. ജയന്ത് എംഎല്‍എയ്ക്കൊപ്പം.
കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണാടിക്കല്‍ പ്രദേശത്ത് ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്‍എസ്എസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു സേവനം.
എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സാധനങ്ങള്‍ നല്‍കിയിരുന്നു. ശുചീകരണപ്രവത്തനങ്ങളുടെ ഉദ്ഘാടനം കെ. ജയന്ത് എംഎല്‍എ നിര്‍വഹിച്ചു. പ്രിന്‍സിപല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ യു.വി.രജനി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, ടി.ജി.സിനുമോന്, അനില്‍ കുമാര്‍, സജിത് കണ്ണാടിക്കല്‍, വേണുഗോപാല്‍, വിദ്യാര്‍ഥികളായ പി.എന്‍.നൗമിഷ്, അലന് വി. ജേക്കബ്, സോന ജോണ്‍സ്, ആദര്‍ശ് ഫാത്തിമ ജസ്വവ എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News clean up flood-hit areas students