മഴ കനത്തതോടെ ഒറ്റപ്പെട്ടുപോയ ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് തോണി കൈമാറുന്നു.
ചങ്ങരംകുളം: മഴ കനത്തതോടെ ഒറ്റപ്പെട്ടുപോയ ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസവുമായി പെരുന്പടപ്പ് പഞ്ചായത്ത് കടത്തുവഞ്ചി നൽകി നൽകി.
യാത്രാ ദുരിതം പേറുന്ന 20 ലധികം കുടുംബങ്ങൾക്കാണ് വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ്് വത്സല കുമാർ വഞ്ചി നിവാസികൾക്ക് കൈമാറിയത്. വൈസ് പ്രസിഡന്റ്് ഷംസിയ റഫീഖ്, വാർഡ് മെംബർ സതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രദേശത്തെ യാത്രാദുരിതത്തിന് അടുത്ത മഴക്കാലത്തിന് മുന്പ് പരിഹാരം കാണുമെന്ന് കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച കെ.പി. നൗഷാദലി എംഎൽഎ ഉറപ്പ് നൽകിയിരുന്നു.
Tags : Nattuvishesham Local News Ferry Cheravallur