x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടി​യ​ന്ത​ര നി​യ​മ​ന​ത്തി​ന് തീ​രു​മാ​നം

വെബ് ഡെസ്ക്
Published: August 7, 2026 03:59 AM IST | Updated: August 7, 2026 03:59 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സിംഗ് ജീ​വ​ന​ക്കാ​ര്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര നി​യ​മ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നം. ഗൈ​ന​ക്കോ​ള​ജി, സ​ര്‍​ജ​റി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​നി​യ​ര്‍ റെസി​ഡ​ന്‍റു​മാ​രെ​യും ഉ​ട​ന്‍ നി​യ​മി​ക്കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​നു​മാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ബ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 83 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ ഒ.​പി/​റേ​ഡി​യോ​ള​ജി ബ്ലോ​ക്കി​നാ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ത​യാ​റാ​ക്കി​യ 2.90 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് എ​ൻജിനി​യ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. നാ​ഷ​ണ​ല്‍ ഹൗ​സിംഗ് ബാ​ങ്കാ​ണ് പ​ദ്ധ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി തു​ക​യു​ടെ 90 ശ​ത​മാ​നം കേ​ന്ദ്ര ഫ​ണ്ടും 10 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വു​മാ​യി​രി​ക്കും. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ഡി​പി​ആ​ര്‍ ഉ​ട​ന്‍ പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്യും. സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും എം​എ​ല്‍​എ​യും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും ജി​ല്ലാ ക​ള​ക്ട​റും സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും.

കാ​രു​ണ്യ പ​ദ്ധ​തി വ​ഴി കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ​യും സ​ര്‍​ജി​ക്ക​ല്‍ സാ​മ​ഗ്രി​ക​ളു​ടെ​യും ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​നു​മാ​യി അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. സ
്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു കൃ​ഷ്ണ​ന്‍, ടെ​ക്‌​നി​ക്ക​ല്‍ ആ​ന്‍​ഡ് പ്ലാ​നി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Manjeri Medical College

Recent News

Corehub Up